കാനഡ വിസ എളുപ്പത്തില്‍ എങ്ങനെ നേടാം?

APRIL 15, 2024, 11:52 PM

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള കാനഡയുടെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ ഉള്‍പ്പെടേയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ജനുവരി മുതല്‍ തന്നെ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണം കാനഡ നിയന്ത്രിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അറ്റസ്റ്റേഷന്‍ ലെറ്ററുകളുടെ ഫൈനല്‍ അലോക്കേഷനും പരിഷ്‌കരിച്ചിരിക്കുന്നത്.

ഒരു പ്രവിശ്യ അല്ലെങ്കില്‍ പ്രദേശം പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠന പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള നിര്‍ബന്ധിത രേഖയാണ് അറ്റസ്റ്റേഷന്‍ ലെറ്റര്‍. ചില പ്രവിശ്യകള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ കാനഡ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രദ്ധാപൂര്‍വം നീങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ വിസ കണ്ടെത്താന്‍ സാധിക്കും.

ഈ വര്‍ഷം ദേശീയ പരിധിക്ക് കീഴില്‍ സ്റ്റഡി പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് കാനഡ ഒരു സീറോ നെറ്റ് ഗ്രോത്ത് മോഡല്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് ചുരുക്കത്തില്‍ രാജ്യം വിടുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഒരാള്‍ക്ക് കൂടി പ്രവേശിക്കാം. പുതിയ നിയന്ത്രണം അനുസരിച്ച്, കാനഡയിലെ പ്രവിശ്യകള്‍ക്കും പ്രദേശങ്ങള്‍ക്കുമാി ആകെ മൊത്തം 552095 അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ നല്‍കാന്‍ കഴിയും. പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിര്‍ദ്ദിഷ്ട വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്കും ഇളവുകള്‍ ഉണ്ട്. അത്തരം വിദ്യാര്‍ത്ഥികളുടെ എണ്ണം 2023-ല്‍ ഏകദേശം 140,000 ആയിരുന്നു. ഈ വര്‍ഷവും അത് ആ നിലയില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.

ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട പ്രവിശ്യകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തുടക്കകാലം മുതല്‍ തന്നെ വലിയ പ്രാധാന്യം നല്‍കാറുണ്ട്. ഒന്റാറിയോയിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയ (ജിടിഎ), ബിസിയുടെ സറേ, വാന്‍കൂവര്‍ എന്നിവിടങ്ങളാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍.

ഓരോ വര്‍ഷവും കാനഡയില്‍ പഠിക്കാന്‍ പോകുന്ന 2.25 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഏകദേശം 1.4 ലക്ഷം വിദ്യാര്‍ത്ഥികളും ഈ മൂന്ന് പ്രവിശ്യകളിലേക്കാണ് പോകുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതിന് മാറ്റം വരുത്തി അറ്റസ്റ്റേഷന്‍ ലെറ്റര്‍ അനുവദിക്കുന്നതിലും അതിന്റെ ഫലമായി പഠനാനുമതിയിലും ഗണ്യമായ വര്‍ദ്ധനവ് ഉള്ള പ്രവിശ്യകള്‍ക്കും പ്രദേശങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കണം. അങ്ങനയെങ്കില്‍ വിസ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

ആല്‍ബെര്‍ട്ടയ്ക്ക് വിദേശ വിദ്യാര്‍ത്ഥിക്കായി 40,894 അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ അനുവദിക്കാം. ഇത് 24,537 സ്റ്റഡി പെര്‍മിറ്റുകളുടെ (എസ്പി) പ്രൊജക്റ്റ് അംഗീകാരത്തിലേക്ക് നയിക്കുന്നു. ഇത് മുന്‍ വിഹിതത്തേക്കാള്‍ 10% വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ, ക്യൂബെക്കിന് 1,17,917 കത്തുകള്‍ അനുവദിച്ചു, ഇത് നേരത്തെ 72,716 ആയിരുന്നു. ഇതും വിദ്യാര്‍ത്ഥി വിസകളുടെ പത്ത് ശതമാനം വര്‍ധനവാണ്.

സസ്‌കാച്ചെവാന്‍, ന്യൂഫൗണ്ട്ലാന്‍ഡ്, നുനാവുട്ട്, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറികള്‍, നോവ സ്‌കോട്ടിയ തുടങ്ങിയ പ്രവിശ്യകളിലും സാമന രീതിയിലുള്ള വര്‍ധനവുണ്ട്. ഒന്റാറിയോയിലും ആല്‍ബര്‍ട്ട സൗകര്യങ്ങള്‍ കൂടുതലാണെങ്കിലും വിസ ലഭിക്കണമെന്ന് അതിയായ ആഗ്രഹമുള്ളവര്‍ മറ്റ് പ്രവിശ്യകള്‍ ലക്ഷ്യം വെക്കുന്നതാണ് ഉചിതം. അതായത് ബുദ്ധിപരമായി ചിന്തിച്ചാല്‍ കാനഡയില്‍ വിദ്യാര്‍ത്ഥി വിസ നേടിയെടുക്കാം.

ഒന്റാറിയോയില്‍ 2,35000 അറ്റസ്റ്റേഷന്‍ ലെറ്ററുകളാണ് അനുവദിച്ചത്. ഇതിലൂടെ ഏകദേശം 141000 വിദ്യാര്‍ത്ഥി വിസകള്‍ ഇഷ്യൂ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് 2023 നെ അപേക്ഷിച്ച് 41% കുറവാണ് എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ ഈ പ്രവിശ്യയിലേക്ക് അപേക്ഷിക്കുന്നത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam