കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തിപ്പെടുന്നു

JULY 4, 2024, 10:20 AM

നീണ്ട 20 വർഷത്തിനുശേഷം ആദ്യമായാണ് പാർട്ടിക്കകത്ത് ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്ത് പ്രസിഡന്റ് മുതൽ എ.ഐ.സി.സി പ്രസിഡന്റിനെ വരെ തെരഞ്ഞെടുക്കുന്ന ബൃഹത് പരിപാടി. സംഘടനയിൽ ജനാധിപത്യത്തിന്റെ വേരോട്ടം ഉണ്ടാക്കാൻ വേണ്ടിയാണ് നരസിംഹ റാവു ഈ ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയത്. എന്നാൽ കേരളത്തിൽ ഇത് കോൺഗ്രസുകാർക്ക് ഇടയിൽ കടുത്ത ചേരിതിരിവിന് കാരണമായി.

ഉമ്മൻചാണ്ടി പ്രതീക്ഷിച്ചത് പോലെ തന്നെ സി.പി.എമ്മിലെ ഇ.കെ. നായനാരും വർക്കല രാധാകൃഷ്ണനും തടസ്സവുമായി എഴുന്നേറ്റു. കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച ബജറ്റ് നിലനിൽക്കുമ്പോൾ പുതിയ ബജറ്റ് എന്തിന് എന്നാണ് വർക്കലയുടെ ചോദ്യം. തടസവാദം ഒറ്റ വാചകത്തിൽ തള്ളി ബജറ്റ് പ്രസംഗം തുടങ്ങാവുന്നതേയുള്ളൂ. വർക്കല രാധാകൃഷ്ണൻ പറഞ്ഞതിനെ,പ്പറ്റി ചർച്ച നടക്കട്ടെ, മറുപടി താൻ പറഞ്ഞോളാമെന്ന് ഉമ്മൻചാണ്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു. അങ്ങനെ ചർച്ച കത്തിക്കയറുകയാണ്.

തർക്കവും മറുതർക്കവുമായി കുറെ സമയം അങ്ങനെ പോയി കിട്ടി. വിഷയത്തിൽ നിങ്ങൾക്ക് ആവുംവിധം ഇടപെട്ടോളാൻ ഉമ്മൻചാണ്ടി സഹപ്രവർത്തകരോട് രഹസ്യമായി പറഞ്ഞു. എല്ലാവരും കൂടി അന്തരീക്ഷം അങ്ങ് കൊഴുപ്പിച്ചു. അങ്ങനെയിരിക്കെ ബജറ്റ് പ്രസംഗത്തിന്റെ കുറെ ഭാഗം കൂടി വന്നു.

vachakam
vachakam
vachakam


അതോടെ ഉമ്മൻചാണ്ടിക്ക് അല്പം ധൈര്യമൊക്കെയായി. ചർച്ച വഴി ഏതാണ്ട് 45 മിനിറ്റ് തന്നെ കിട്ടി. തടസ്സവാദത്തിലുള്ള ചർച്ച അവസാനിപ്പിച്ച് പ്രസംഗത്തിലേക്ക് കടന്നു. ബജറ്റ് അച്ചടി പൂർത്തിയായി എന്ന് പ്രസ്സിൽ നിന്ന് അറിയിപ്പ് വന്നു. പത്തിരുപത് മീറ്റിനുള്ളിൽ അവസാന ഭാഗം കൂടി അച്ചടിച്ചു കിട്ടി. ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് ഉമ്മൻചാണ്ടി പ്രസംഗം വായിച്ചു തീർത്തു. കാര്യമായ തെറ്റൊന്നും സംഭവിച്ചില്ല. പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങി കാറിൽ കയറുമ്പോഴാണ് വായിക്കാൻ പാകത്തിൽ വലിയ അക്ഷരത്തിൽ അച്ചടിച്ച് ഫയൽ ആക്കി റിബൺ കെട്ടിയ ഔദ്യോഗികബജറ്റ് വരുന്നത്.

കരുണാകരൻ മന്ത്രിസഭ അധികാരമേറ്റ് ആറുമാസമായിട്ടില്ല അതിനുമുമ്പ് മുഖ്യമന്ത്രി ധനവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചു. നികുതി പിരിവ് കുറെ കൂടി ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ്  യോഗം. എന്നാൽ ആ വകുപ്പിന്റെ ചുമതലക്കാരനായ ഉമ്മൻചാണ്ടി ഈ വിവരം അറിഞ്ഞില്ല. മുഖ്യമന്ത്രി അറിയിച്ചുമില്ല. ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞാണ് ഉമ്മൻചാണ്ടി ഈ വിവരം അറിയുന്നത്. ചീഫ് സെക്രട്ടറി എസ്. പത്മകുമാറിനോടും കരുണാകരൻ പറഞ്ഞിരുന്നു. ആ ദിവസം മൂന്നാറിലെ ഐ.എൻ.ടി.യു.സി നേതാവ് കുക്കു സ്വാമിയുടെ മകന്റെ വിവാഹമാണ്. രാവിലെ തന്നെ ഉമ്മൻചാണ്ടി കല്യാണം കൂടുന്നതിനായി പോയി.

vachakam
vachakam
vachakam

ഉമ്മൻചാണ്ടി ഇല്ലാത്തതിനാൽ യോഗം നടന്നില്ല. പത്മകുമാർ ഉമ്മൻചാണ്ടിയോട് പറയാൻ വിട്ടപോയി എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്തായാലും അതോടെ ആന്റണി ഗ്രൂപ്പും, കരുണാകരൻ ഗ്രൂപ്പും തമ്മിൽ അകലാൻ തുടങ്ങി. സത്യത്തിൽ കെ. കരുണാകരൻ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് വെല്ലുവിളികളുടെ മലവെള്ളപ്പാച്ചിൽ തന്നെയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇതിനിടെ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പാർട്ടി നരസിംഹറാവുവിന്റെ നേതൃത്വത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.

20 വർഷത്തിനുശേഷം ആദ്യമായാണ് ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്ത് പ്രസിഡന്റ് മുതൽ എ.ഐ.സി.സി പ്രസിഡന്റിനെ വരെ തെരഞ്ഞെടുക്കുന്ന ബൃഹത് പരിപാടി. സംഘടനയിൽ ജനാധിപത്യത്തിന്റെ വേരോട്ടം ഉണ്ടാക്കാൻ വേണ്ടിയാണ് റാവു ഈ ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയത്. എന്നാൽ കേരളത്തിൽ ഇത് കോൺഗ്രസുകാർക്ക് ഇടയിൽ കടുത്ത ചേരിതിരിവിന് കാരണമായി.

അന്ന് കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനതല വരണാധികാരി പ്രഭാറാവു ആയിരുന്നു. അവരെ ചുമതലപ്പെടുത്തി കൊണ്ടുള്ള തീരുമാനം 1992 ജനുവരി 13ന് പുറത്തുവന്നു. മഹാരാഷ്ട്ര നിയമസഭയിലും ലോകസഭയിലും അംഗമായിരുന്നു. 

vachakam
vachakam
vachakam

കോൺഗ്രസിന്റെ ബൂത്ത് തലത്തിൽ കൈപൊക്കി വോട്ട് ചെയ്യുന്നതിന് പകരം രഹസ്യ ബാലറ്റ് വേണമെന്ന് കൊല്ലത്ത് സി.എം. സ്റ്റീഫൻ ചരമവാർഷികത്തിൽ പ്രസംഗിച്ചുകൊണ്ട് എ.കെ. ആന്റണി ശക്തമായി ആവശ്യപ്പെട്ടു. ഒടുവിൽ അതൊരു തർക്ക വിഷയമായി മാറി. ആന്റണി ഇതേ ആവശ്യം പിന്നീട് ആവർത്തിച്ചു കോൺഗ്രസിന്റെ ഭരണഘടനയിൽ കൈപൊക്കിയുള്ള വോട്ടിങ്ങാണ് പതിവ്. അങ്ങിനെ ആകാവൂ എന്ന് ഒരിടത്തും പറയുന്നില്ലല്ലോ എന്നായി ആന്റണി. കെ. കരുണാകരൻ ഈ നിർദ്ദേശത്തെ നഖശികാന്തം എതിർത്തു. കൈപൊക്കിയുള്ള വോട്ട് പ്രാകൃതമാണ് എന്ന് പറയാനുള്ള നിലയിലേക്ക് താൻ വളർന്നിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന് നിലപാട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെ ഉള്ളവർ ചേർന്നുണ്ടാക്കിയ ഭരണഘടനയിലെ വ്യവസ്ഥയെ അനുസരിച്ചാണ് കൈപൊക്ക്.

ഭരണഘടന ഉണ്ടാക്കിയവർ പ്രാകൃത ചിന്താഗതിക്കാരാണ് എന്നൊന്നും ഞാൻ പറയുന്നില്ല. എന്നെ നിങ്ങൾക്ക് ഒരു മൂരാച്ചി ആയോ, പഴഞ്ചനായോ കരുതാം ഭരണഘടനയനുസരിച്ച് കാര്യങ്ങൾ നടക്കണം എന്നാണ് എന്റെ ആഗ്രഹം. വയലാർ രവിയും കൈപൊക്കിയുള്ള വോട്ട് ന്യായീകരിച്ചു. കോൺഗ്രസ് ഭരണഘടനയിലെ വകുപ്പും വ്യവസ്ഥയും ഉദ്ധരിച്ച അദ്ദേഹം രഹസ്യ ബാലറ്റ് നിരാകരിച്ചു.

ഇതൊക്കെയാണെങ്കിലും പത്തനംതിട്ട ജില്ലയിൽ രഹസ്യ ബാലറ്റ് ആണ് നടന്നത് ജില്ലാ കമ്മിറ്റിക്ക് അങ്ങനെ തീരുമാനം എന്ന് ധാരണ അനുസരിച്ചായിരുന്നു അത് ആരും അതിനെ എതിർത്തതുമില്ല ജനുവരി 19 ആയിരുന്നു ബൂത്ത് തല തെരഞ്ഞെടുപ്പ് ബൂത്ത് പ്രസിഡന്റ് കമ്മറ്റി,  മണ്ഡലം ബ്ലോക്ക് പ്രതിനിധികൾ എന്നിവരെയാണ് തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനത്ത് പലയിടത്തും സംഘർഷം ഉണ്ടായി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്നില്ല. പോലീസ് ഇടപെട്ടു എന്ന് പരാതി ഉയർന്നു. കൊല്ലത്തും സംഘർഷമായി ഡി.സി.സി വൈസ് പ്രസിഡന്റിന്റെ വീട് ആക്രമിച്ചു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പിറ്റേന്ന് തന്നെ ആന്റണി പ്രഖ്യാപിച്ചു. താഴേക്കിടയിലുള്ള നേതാക്കളെ മുഴുവൻ ശത്രുക്കളാക്കിയ ശേഷം ഉന്നത നേതാക്കൾ ഒത്തുകളിച്ച് ആരും പദവികളിൽ വരേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കോൺഗ്രസ് നിയമസഭ കക്ഷിയിൽ നിന്നുള്ള കെ.പി.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമായി നടന്നു. നിയമസഭാ കക്ഷി നേതാവും ഉപ നേതാവും കൂടി പാനലിൽ തയ്യാറാക്കട്ടെ എന്ന് ജോർജ് മാത്യു നിർദ്ദേശിച്ചെങ്കിലും കരുണാകരനോ ഉമ്മൻചാണ്ടിയോ അതിനു തയ്യാറായില്ല. ചീഫ് വിപ്പ് ജി. കാർത്തികേയൻ സെക്രട്ടറി എം.എം. ഹസ്സൻ എന്നിവരെ ചുമതലപ്പെടുത്തി.

അവർ തയ്യാറാക്കിയ പട്ടിക അംഗീകരിച്ചു. അതുവഴി നിയമസഭാ കക്ഷി പ്രതിനിധിയായ ഉമ്മൻചാണ്ടി കെ.പി.സി.സി അംഗമായി. 

ഒടുവിൽ ജനുവരി 31 ആണ് കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി കണ്ടെത്തിയ ദിവസം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കെ.പി.സി.സി, ഡി.സി.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. മൂന്നപേർ മാത്രമാണ് ആന്റണി പക്ഷത്തോടൊപ്പം നിന്നിട്ടുള്ളവർ. സുധാകരൻ ഒരു പക്ഷത്തും ഇല്ലാതെ ജയിച്ചുവന്നു. ബാക്കിയുള്ളവരെല്ലാം കരുണാകരന്റെ വിശ്വസ്തരായിരുന്നു. 50 ശതമാനത്തിൽ കൂടുതൽ വോട്ടർമാർ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്താം എന്ന ഭരണഘടന വ്യവസ്ഥയെ അനുസരിച്ചാണ് 31ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്.

അതുവരെ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തീയും പുകയും ധാരാളം ഉണ്ടായെങ്കിലും ആന്റണിക്കെതിരെ സ്ഥാനാർത്ഥി ഉണ്ടാകും എന്ന്  ഉമ്മൻചാണ്ടി ഒരിക്കലും കരുതിയില്ല. കരുണാകരൻ മുഖ്യമന്ത്രിയായി. യു.ഡി.എഫ് ഭരണമാണ് അത്  തുടർന്നു കൊണ്ടു പോകാൻ ബാധ്യസ്ഥരായവർ പാർട്ടിയിൽ ഐക്യത്തിനു മുൻഗണന നൽകും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കണക്കുകൂട്ടലുകളെ എല്ലാം തകിടം മറിച്ചു കൊണ്ട് ആന്റണിക്ക് എതിരെ മത്സരിക്കാൻ ഒരു സ്ഥാനാർത്ഥി ഉണ്ടായി.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam