ഒരു ദേശീയ പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം രാജ്യ വ്യാപക ശ്രദ്ധ പിടിച്ചുപറ്റേണ്ട ഒന്ന് തന്നെ. എന്നാൽ ദേശീയ പാർട്ടി പദവി പോലും കൈമോശം വന്നാൽ എന്ത് ചെയ്യും? ഛണ്ഡീഗഡിൽ നടന്ന സി.പി.ഐ പാർട്ടി കോൺഗ്രസിൽ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഘടകം രംഗത്ത് വരുന്ന കാഴ്ച കണ്ടവർക്ക് അറിയാം ആ രോഷം.
സർവ്വതും കളഞ്ഞുകുളിച്ചൊരു പ്രസ്ഥാനം. വിപ്ലവത്തിന്റെ ശേഷപത്രം നോക്കിയാൽ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ അവകാശപ്പെടാൻ ഏറെയൊന്നും ഇല്ലാത്ത രാഷ്ട്രീയകക്ഷി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആ പാർട്ടിയെ സ്‌നേഹിക്കുന്നവർ ആകുലതയോടെ ചിന്തിച്ച ഒരേയൊരു കാര്യം നേതാക്കളുടെ പ്രായപരിധി സംബന്ധിച്ചാണ്. വാസ്തവത്തിൽ അതണോ ഇന്ന് പാർട്ടി നേരിടുന്ന ജീവൽ പ്രശ്‌നം?
ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വന്തമായുണ്ടായിരുന്ന രാഷ്ട്രീയ അസ്ഥിത്വം കൈമോശം വന്നത് എവിടെ എന്ന് ചിന്തിക്കേണ്ട സമയത്താണ് കേവലം പ്രായപരിധിയുടെ പേരിലുള്ള ഞാണിന്മേൽകളി. ഒന്നോർത്താൽ കേരള ഘടകത്തിന്റെ വിമർശനങ്ങൾ പ്രസക്തമാകുന്നത് ഇതെല്ലാം കാണുമ്പോഴാണ്. പാർട്ടി കോൺഗ്രസ് എത്ര കേമായാലും രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനമായി സി.പി.ഐ മാറുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്ന് സ്വയം വിചാരിക്കുന്നവർക്ക് മടുപ്പുള്ളവാക്കുന്ന കാര്യം തന്നെ.
സംസ്ഥാനത്തെ സി.പി.ഐയുടെ നില നോക്കുക. രാഷ്ട്രീയ കക്ഷി എന്ന നിലയിൽ സ്വന്തം അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് അവർ. ദേശീയ നേതൃത്വത്തിന് യുവാക്കളെ അടക്കം ആകർഷിക്കാൻ ഒരു പരിപാടിയും ഇല്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം കാര്യമായി ഒരു പരിപാടിയും സംഘടിപ്പിച്ചില്ലെന്നും വിമർശനം വന്നു. താനും കുടുംബവും മതി പാർട്ടിയിൽ എന്നാണ് ചിലരുടെ നയം എന്നും പ്രതിനിധികൾ സി.പി.ഐയുടെ സംസ്ഥാന സമ്മേളനത്തിൽ വിളിച്ചുപറഞ്ഞു. അതിനിടെ, പ്രായപരിധി കർശനമായി പാലിക്കണമെന്ന കേരളത്തിന്റെ നിലപാടിനോട് തമിഴ്‌നാട്, ആന്ധ്ര ഘടകങ്ങളും യോജിച്ചത് പാർട്ടി കോൺഗ്രസിന് ദേശീയ നേതൃത്വത്തിന് വെല്ലുവിളിയായി.
എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് കേരള ഘടകം നിർദേശിച്ചിരുന്നു. ഛണ്ഡീഗഡിൽ നടന്ന സി.പി.ഐ പാർട്ടി കോൺഗ്രസിൽ ദേശീയ നേതൃത്വത്തിനു എതിരെ രൂക്ഷ വിമർശനവുമായി കേരള ഘടകം രംഗത്ത് വന്നത് ഈ പശ്ചാത്തലത്തിലാണ്. ദേശീയ നേതൃത്വത്തിനു യുവാക്കളെ ആകർഷിക്കാൻ ഒരു പരിപാടിയും ഇല്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം കാര്യമായി ഒരു പരിപാടിയും സംഘടിപ്പിച്ചില്ലെന്നും വിമർശനം.
സംസ്ഥാന സമ്മേളനത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള ലതാ ദേവിയാണ് ഇക്കാര്യം ചർച്ചയിൽ പറഞ്ഞത്. താനും കുടുംബവും മതി പാർട്ടിയിൽ എന്നാണ് ചിലരുടെ നയം എന്നും പ്രതിനിധികൾ. പ്രായപരിധി കർശനമായി പാലിക്കണമെന്ന കേരളത്തിന്റെ നിലപാടിനോട് തമിഴ്‌നാട്, ആന്ധ്ര ഘടകങ്ങളും യോജിച്ചു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സി.പി.ഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശിച്ചിരുന്നു. അത് യാഥാർത്ഥ്യമാകുന്ന കാഴ്ചയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിയത്.
പിരിവോട് പിരിവ്
കണക്കിന്റെ കളികളാണ്. സംഭാവനയായി കിട്ടുന്ന പണത്തിന്റെ, പുറമേ പറയുന്ന ഔദ്യോഗിക കണക്കുകൾ പോലും സാധാരണ പാർട്ടി പ്രവർത്തകനെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞവർഷം, സി.പി.എമ്മിന് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു ലഭിച്ച മൊത്തം സംഭാവന 7.64 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടികൾ നൽകിയ കണക്കിലാണ് സംഭാവനയിൽ സി.പി.ഐ, സി.പി.എമ്മിനെ കടത്തിവെട്ടുന്നത്. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയും സി.പി.എമ്മിൽ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന പ്രകാശ് കാരാട്ടുമാണ് അന്ന് കണക്കുകൾ കമ്മിഷനു നൽകിയത്. ഈ കണക്ക് കമ്മിഷൻ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
എംപിമാരുടെ ലെവിയും സംസ്ഥാന കൗൺസിലുകളുടെ സംഭാവനയും വെളിപ്പടുത്തിയ രാജ്യത്തുനിന്നും മൊത്തം ലഭിച്ചത് 11.59 കോടി രൂപ. അഖിലേന്ത്യാ നേതൃത്വത്തെ കേരള ഘടകം വിമർശിക്കുമ്പോൾ തന്നെ കേരളത്തിൽ ഘടക കക്ഷിയും വല്യേട്ടനുമായ സി.പി.എമ്മിനെ തിരുത്താൻ സി.പി.ഐക്ക് കഴിയുന്നില്ലെന്ന വിമർശനം ആ പാർട്ടിയുടെ രാഷ്ട്രീയ പ്രമേയത്തിൽ സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെ വേറിട്ട ശബ്ദമാകാൻ നേതൃത്വത്തിന് കഴിയുന്നില്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പിൽ നിന്ന് ആവശ്യമായ പണം വാങ്ങിയെടുക്കാൻ പോലും പാർട്ടിക്ക് കഴിയുന്നില്ല. ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷമായ വിമർശനം സി.പി.ഐ സംസ്ഥാന സമ്മേളനം ഉയർത്തി. യുവനിരയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് പാർട്ടിയെ ശക്തിപ്പെടുത്തണം. മുന്നണിയിൽ സി.പി.എം പറയുന്നതിനപ്പുറം എന്തെങ്കിലും ചെയ്യാൻ പാർട്ടിക്ക് കഴിയുന്നില്ല. കരിമണൽ ഖനനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി റിപ്പോർട്ട് മൗനം പാലിച്ചത് വിമർശനത്തിന് ഇടയാക്കി.
പാർട്ടിയിൽ ഏറെക്കാലം അധികാരം കയ്യാളിയ കെ.ഇ .ഇസ്മയിലിനെ പോലുള്ളവർ സി.പി.ഐയെ നിർണായക ഘട്ടങ്ങളിൽ പ്രതിസന്ധിയിലാക്കുന്നുവെന്ന പ്രശ്‌നവും ഉടലെടുത്തു. അതേ സമയം, ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി. രാജ മാറുന്നതിൽ തർക്കം നിലനിൽക്കെ പാർട്ടിയിൽ മുരടിപ്പെന്ന് സി.പി.ഐ സംഘടനാ റിപ്പോർട്ട് പുറത്തു വന്നിരുന്നു. കാലാകാലം നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നു. എപ്പോഴും വലിയ പാർട്ടികളെ ആശ്രയിച്ച് നിൽക്കാതെ ഒറ്റയ്ക്ക് വളരണം എന്നും ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു. ഡി. രാജക്ക് പ്രയപരിധിയിൽ ഇളവ് നൽകാൻ ആകില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കാലാകാലം നേതാക്കൾ മാറാതിരിക്കുന്നത് പാർട്ടിയിൽ മുരടിപ്പിന് ഇടയാക്കുന്നു. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. അന്യ പ്രവണതകൾ പാർട്ടിയിൽ കൂടിവരുന്നു. ചിലർ പാർട്ടി പദവികൾ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ പുറത്ത് പോയി പാർട്ടിയെ അപമാനിക്കുന്നു. ഇപ്പോഴും മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ദൗർബല്യമാണ്. സ്ത്രീകൾക്ക് അധികാരം നൽകാൻ ആവില്ലെന്ന് കരുതുന്നവരും പാർട്ടിയിൽ ഉണ്ടെന്ന് റിപ്പോർട്ട്.
അതേ സമയം, ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി. രാജ മാറുന്നതിൽ തർക്കം നിലനിൽക്കെ പാർട്ടിയിൽ മുരടിപ്പെന്ന് സി.പി.ഐ സംഘടനാ റിപ്പോർട്ട് പുറത്തു വന്നിരുന്നു.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1