അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യുഎസ് തfരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും. അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുകയെന്നത് പ്രധാന കടമയാണെന്നും ഇതിനായി നാസ തങ്ങളെ സഹായിക്കുമെന്ന് കരുതുന്നുവെന്നുമാണ് ബുച്ച് വില്‍മോര്‍ പറഞ്ഞത്.
ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തിയതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ടെയ്ത് സംസാരിക്കവെ ആയിരുന്നു ഇരുവരും തങ്ങളുടെ ആഗ്രഹം പങ്കിട്ടത്. പത്ത് ദിവസത്തിനുള്ളില്‍ മടങ്ങാന്‍ പദ്ധതിയിട്ടിരുന്ന ഇരുവരുടെയും യാത്ര സ്റ്റാര്‍ലൈനര്‍ പേടകത്തിന് വാതക ചോര്‍ച്ച സംഭവിച്ചത് കാരണം നീളുകയാണ്.
അതുകൊണ്ടു തന്നെ 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരും മടങ്ങിയെത്തുക. നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഇരുവര്‍ക്കും ഭൂമിയിലെത്താന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്യാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചത്. തങ്ങളുടെ സമ്മതിദാനപത്രം അയച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. ബാലറ്റിനായി അഭ്യര്‍ത്ഥന അയച്ചതായും രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും വില്‍മോര്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാസ അത് എളുപ്പമാമാക്കി തന്നതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അമേരിക്കയില്‍ നാസ ജീവനക്കാര്‍ക്ക് ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാന്‍ അനുമതി നല്‍കുന്ന ബില്‍ 1997 ല്‍ പാസാക്കിയിരുന്നു. നാസയുടെ ബഹിരാകാശ യാത്രികനായ ഡേവിഡ് വുള്‍ഫ് മിര്‍ ആണ് ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്യുന്ന ആദ്യത്തെ അമേരിക്കക്കാരന്‍. 2020-ല്‍ കേറ്റ് റൂബിന്‍സും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്തിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ സമയം ചെലവഴിക്കുന്നത് ശ്രമകരമാണെന്നും ചില പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നും വില്‍മോര്‍ പറഞ്ഞിരുന്നു. രണ്ടു പേരും മുന്‍പും ജോലി ചെയ്തിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് തോന്നുന്നില്ലെന്നും, അവിടെ സമയം ചെലവഴിക്കുന്നത് താന്‍ ഇഷ്ട്ടപ്പെടുന്നുവെന്നും സുനിത വില്യംസ് പറഞ്ഞു. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ധൈര്യമുണ്ടെന്നും ഈ ബഹിരാകാശ ദൗത്യം നിരാശപ്പെടുത്തിയിട്ടില്ലെന്നും വില്‍മോറും വ്യക്തമാക്കുകയുണ്ടായി.
ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍ നിന്ന് ജൂണ്‍ അഞ്ചിനാണ് ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്. ജൂണ്‍ ആറിനാണ് പേടകം ബഹിരാകാശ നിലയത്തില്‍ എത്തിയത്. 10 ദിവസത്തിനുള്ളില്‍ മടങ്ങാന്‍ പദ്ധതിയിട്ടതായിരുന്നു സുനിതയും വില്‍മോറും. എന്നാല്‍ ഹീലിയം ചോര്‍ച്ചയും മറ്റ് സാങ്കേതിക തകരാറുകളും മൂലം പേടകത്തിന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായതോടെ ഇരുവരും ബഹിരാകാശ നിലയത്തില്‍ തന്നെ തങ്ങുകയാണ്.
പേടകത്തില്‍ ഇരുവരുടെയും മടങ്ങിവരവ് അപകടകരമാണെന്ന് നാസ വിലയിരുത്തിയതിനാലാണ് യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. ഇതിനെ തുടര്‍ന്നാണ് സഞ്ചാരികളില്ലാതെ പേടകം തിരികെ മടങ്ങിയത്. സെപ്റ്റംബര്‍ ആറിനാണ് ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സ്പേസ് ഹാര്‍ബറില്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1