ആമസോണ്‍ മഴക്കാടുകള്‍ സന്ദര്‍ശിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗോള താപനത്തിന്റെ അപകടങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിച്ചും കാലാവസ്ഥാവ്യതിയാനത്തിനെതിരേ പോരാടാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുമായിരുന്നു ബൈഡന്റെ ആമസോണ്‍ സന്ദര്‍ശനം. അധികാരത്തിലിരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇത് ആദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നത്.
പെറുവില്‍ നടന്ന അപെക് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് വന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബ്രസീലില്‍ എത്തിയത്. ആമസോണ്‍ കാടുകള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കി. ആമസോണ്‍ മഴക്കാടുകള്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ സിറ്റിംഗ് യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട്. ഇതുപോലെയുള്ള മഴക്കാടുകളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാകുന്നതിലും താന്‍ അഭിമാനിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ പരിഹാരങ്ങള്‍ നമുക്ക് ചുറ്റുമുള്ള ഈ വനങ്ങളാണ്. മരങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നു. എന്നിട്ടും ഓരോ മിനിറ്റിലും ലോകം പത്ത് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വലിപ്പത്തിലുള്ള കാടുകള്‍ വെട്ടിമാറ്റുകയാണെന്നും ബൈഡന്‍ പ്രതികരിച്ചിരുന്നു.
ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനം ട്രംപിന് കൈമാറുന്നതിന് മുമ്പ് ട്രംപ് നടത്തുന്ന അവസാന ദക്ഷിണ അമേരിക്കന്‍ രാഷ്ട്ര സന്ദര്‍ശനം കൂടിയാണ് ഇത്. ആമസോണ്‍ മഴക്കാടുകളുടെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്ക പെടുന്ന മനൗസിലാണ് അമേരിക്കന്‍ പ്രസിഡന്റ് എത്തിയത്. നാല് മണിക്കൂര്‍ സന്ദര്‍ശനത്തിനിടെ ആമസോണ്‍ ഫണ്ടിലേക്ക് 50 മില്യണ്‍ ഡോളര്‍ അധികമായി സംഭാവന നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ഫണ്ടിലേക്ക് അമേരിക്ക ആകെ സംഭാവന ചെയ്യുന്ന തുക 100 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.
ആമസോണ്‍ സംരക്ഷണ ഫണ്ടിലേക്ക് കഴിഞ്ഞ വര്‍ഷം ബൈഡന്‍ 500 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതിന്റെ അഞ്ചിലൊന്ന് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ആമസോണ്‍ മ്യൂസിയത്തില്‍ തദ്ദേശീയ ഗോത്രവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍ 2030-ഓടെ വനനശീകരണം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ കീഴില്‍ ബ്രസീല്‍ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ മഴക്കാടുകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഗണ്യമായ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നതില്‍ മഴക്കാടുകള്‍ക്കുള്ള സുപ്രധാന പങ്ക് എല്ലാവരും മനസ്സിലാക്കണമെന്നും ബൈഡന്‍ ഓര്‍മ്മപ്പെടുത്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1