മംദാനിയെ കാത്ത് കോടികളുടെ സൗധം!

DECEMBER 10, 2025, 3:50 PM

ജനുവരിയില്‍ ന്യൂയോര്‍ക്ക് മേയറായി സ്ഥാനമേറ്റെടുത്ത ശേഷം താനും ഭാര്യയും മന്‍ഹാട്ടണിലെ മേയറുടെ വസതിയിലേക്ക് താമസം മാറ്റുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിയുക്ത മേയര്‍ സൊഹ്റാന്‍ മംദാനി. കുടുംബത്തിന്റെ സുരക്ഷയും ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് വേണ്ടിയുള്ള താങ്ങാവുന്ന ചെലവ് എന്ന തന്റെ അജണ്ടയില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ജനുവരിയില്‍ ഗ്രേസി മാന്‍ഷനിലേക്ക് താമസം മാറാന്‍ താനും ഭാര്യ റാമയും തീരുമാനിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അസ്റ്റോറിയയിലെ തങ്ങളുടെ വീട് എത്ര മാസം സവിശേഷമാണെന്നും അവിടുത്തെ അയല്‍പക്കം എപ്പോഴും ഉള്ളില്‍ നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് കുറെയേറെ കാര്യങ്ങള്‍ നഷ്ടമാകും. അവസാനമില്ലാത്ത അഡെനി ചായ, സ്പാനിഷ്, അറബിക് അതിനിടയിലുള്ള എല്ലാ ഭാഷകളിലുമുള്ള സംഭാഷണങ്ങള്‍, കടല്‍ ഭക്ഷണത്തിന്റെയും ഷവര്‍മയുടെയും സുഗന്ധങ്ങള്‍ എന്നിവ മിസ് ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് താങ്ങാവുന്ന വിലയ്ക്കും ഭവന സ്ഥിരതയ്ക്കും വേണ്ടി പ്രചാരണം നടത്തിയ 34 കാരനായ മംദാനി കഴിഞ്ഞ മാസം നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് നഗരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് അദ്ദേഹം.

സബ്സീഡിയുള്ള വീട്ടില്‍ താമസിച്ചതിന് മംദാനിക്കെതിരേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അസ്റ്റോറിയയിലെ ഒരു കിടപ്പുമുറി മാത്രമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അദ്ദേഹം നിലവില്‍ രണ്ട് ലക്ഷം രൂപയാണ് വാടക നല്‍കുന്നത്. പ്രതിവര്‍ഷം ഏകദേശം 1,27,60,000 രൂപ വരുമാനം നേടിയിട്ടും സബ്സീഡിയുള്ള വാടക സ്ഥിരതയുള്ള ഫ്ളാറ്റില്‍ താമസിക്കുന്നതിന് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ മംദാനിയെ വിമര്‍ശിച്ചിരുന്നു.

മംദാനി ഇപ്പോള്‍ താമസിക്കുന്ന 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റില്‍ ചൂടുകൊള്ളാനുള്ള സ്ഥലവും ചൂടുവെള്ളവും ലഭ്യമാണ്. ഇതും വാടകയിനത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ നിയമപ്രകാരം തുണി അലക്കാനും ഉണക്കാനുമുള്ള സൗകര്യം അപ്പാര്‍ട്ട്‌മെന്റുകളില്‍ ഇല്ലെങ്കിലും ഇത് ആവശ്യമാണ്. ഈ അപ്പാര്‍ട്ട്മെന്റില്‍ പൊതുവായി ഉപയോഗിക്കുന്ന ഒരു ലോണ്‍ട്രി റൂം ഉണ്ട്. 1929ല്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ ഒരു ലിഫ്റ്റുമുണ്ട്. ഇത് അസ്റ്റോറിയയില്‍ വളരെ അപൂര്‍വമാണ്.

ജനുവരിയില്‍ മംദാനി കുടുംബത്തോടെ താമസം മാറ്റുന്ന ഗ്രേസി മാന്‍ഷന്റെ വരാന്തയില്‍ നിന്നാല്‍ ഈസ്റ്റ് റിവറിന്റെ കാഴ്ചകള്‍ കാണാന്‍ കഴിയും. ഇവിടെ തണുപ്പുകാലത്ത് ചൂടുകൊള്ളുന്നതിനുള്ള വലിയ ഫയര്‍ ഏരിയ ഉണ്ട്. കൂടാതെ പാരീസിലെ പൂന്തോട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന വാള്‍പേപ്പര്‍ ഉള്ള ഒരു സിറ്റിംഗ്, ഡൈനിംഗ് റൂമും ഇവിടെയുണ്ട്. ഗ്രേസി മാന്‍ഷനില്‍ മുഴുവന്‍ സമയവും ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ഒരു ഷെഫും ഉണ്ടാകും. 840 കോടി രൂപയാണ് ഇതിന്റെ മതിപ്പുവില.

യുവാക്കളും കുടുംബങ്ങളും കൂടുതലായി താമസിക്കാന്‍ ഇഷ്ടപ്പെടുന്ന, താങ്ങാവുന്ന വിലയില്‍ താമസ സ്ഥലം ലഭ്യമാകുന്ന ഇടമാണ് അസ്റ്റോറിയ. അതേസമയം ലോക പ്രശസ്തമായ ചില മ്യൂസിയങ്ങളും ബാറുകളും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ ലഭ്യമാകുന്ന കനത്ത സുരക്ഷയും എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള സൗകര്യവുമാണ് മിക്ക മേയര്‍ മാരും ഗ്രേസി മാന്‍ഷന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam