ചർച്ചാ സദസ്സ്; എഴുത്ത് ജീവിതം; ജോസ് ഓച്ചാലിൽ

NOVEMBER 12, 2026, 9:18 PM

ഡാളസ് : കേരള ലിറ്റററി സൈസൈറ്റി 2026 നവംബർ 15 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചർച്ച സംഘടിപ്പിക്കുന്നു.

മിക്കവർക്കും സുപരിചിതനായ അമേരിക്കൻ മലയാളി എഴുത്തുകാരനാണ് ജോസ് ഓച്ചാലിൽ. ഇദ്ദേഹം നല്ലൊരു കവിയും കഥാകാരനുമാണ്. അനേകം ഭക്തി ഗാനങ്ങളൂം ആൽബംസോങ്ങ്‌സും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു. കേരള ലിറ്റററി സൊസൈറ്റിയുടെയും ലിറ്റററി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെയും മുൻ പ്രസിഡന്റായ ജോസ് ഓച്ചാലിൽ സാഹിത്യ സാമൂഹ്യ രംഗങ്ങളിലും വിവിധ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. 

ജീവിതം ഒരു തീർത്ഥയാത്ര, പ്രവാസിയുടെ ഗീതങ്ങൾ, നന്മതൻ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും, പറുദീസയിലെ ചക്രവാകപ്പക്ഷികൾ എന്ന കഥാസമാഹാരവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കൻ കുടിയേറ്റ ജീവിതത്തിലെ അപൂർവ്വമായ അനുഭവങ്ങൾ ഈ പുസ്തകങ്ങളിൽ വായിക്കാം.

vachakam
vachakam
vachakam

ഇദ്ദേഹത്തെ ഒരിക്കൽ പരിചയപ്പെട്ടിട്ടുള്ളവർ പിന്നെ ഒരിക്കലും മറക്കില്ല. എല്ലാവരോടും ഓച്ചാലിസാർ വളരെ സരസമായിട്ടാണ് സംസാരിക്കുന്നത്. സംസാരത്തിലൊക്കെ നർമ്മം നന്നായി ചേർത്തിരിക്കും. എഴുതിയ കഥകളുടെ ഒരു നൂറിരട്ടി സാഹിത്യ സദസ്സുകളിൽ പറഞ്ഞിട്ടുണ്ടാകും. കേട്ടവരൊന്നും അത് മറക്കാൻ വഴിയില്ല.

തിരുവല്ലയ്ക്കടുത്ത് തിരുവൻവണ്ടൂരിൽ ഓച്ചാലിൽ കുടുംബത്തിൽ വിദ്വാൻ പി. സി. അബ്രഹാമിന്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിന്റെയും ഒൻപതു മക്കളിൽ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളിൽ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. പാരമ്പര്യമായി ലഭിച്ച കലോപാസനയും ഭാഷസനേഹവും പ്രകടമാക്കും വിധം കലാസൃഷ്ടികൾ യൗവനാരംഭത്തിൽ തന്നെ രചിക്കുവാൻ തുടങ്ങി. ഡാളസ്സിലെ എങഇ യിൽ വളരെക്കാലം ജോലി ചെയ്തു.  ഇപ്പോൾ ഡാളസിൽ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ : ആൻസി ജോസഫ് , മക്കൾ : അഞ്ജു, അബു, സാം.

കൂടുതൽ പേർക്ക് പങ്കെടുക്കുവാനായി സൂമിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

സമയം 2026 നവംബർ 15 ഞായറാഴ്ച വൈകിട്ട് 8 മണി സൂം മീറ്റിംഗ് ഐഡി : 858 5470 0759

കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി ആദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ജോൺ മാത്യു ഹ്യൂസ്റ്റൺ, ജെ. മാത്യൂസ് ന്യൂയോർക്ക്, സാമുവേൽ യോഹന്നാൻ (ലാന പ്രസിഡന്റ്), പി.പി. ചെറിയാൻ, സി.വി. ജോർജ്, സാറ ചെറിയാൻ, മീനു എലിസബത്ത് എന്നിവർ ജോസ് ഓച്ചലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും എഴുത്തു ജീവിതത്തെക്കുറിച്ചും സംസാരിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുകൾ പങ്കെടുക്കും. കെ.എൽ.എസ് ജോയിന്റ് സെക്രട്ടറി ഡോ. ദർശന മനയത്ത്  സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി കൃതജ്ഞതയും അറിയിച്ച് സംസാരിക്കും.

ഈ പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കേരള ലിറ്റററി സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 915-613-6566 എന്ന നമ്പരിൽ നിന്നും ലഭിക്കും. 

vachakam
vachakam
vachakam

ബാജി ഓടംവേലി (915-613-6566) സെക്രട്ടറി

കേരള ലിറ്റററി സൊസൈറ്റി, ഡാളസ്


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam