ടെന്നസിയിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റിക് വിജയം; എട്ട് തവണ എം.പിയായിരുന്ന സ്‌കോട്ട് ഡെസ്ജാർലൈസ് പരാജയം സമ്മതിച്ചു

NOVEMBER 19, 2026, 3:59 AM

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നിർണ്ണായക മുന്നേറ്റം. ടെന്നസിയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ എട്ട് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്ന സ്‌കോട്ട് ഡെസ്ജാർലൈസ്, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിക്ടോറിയ ബ്രോഡറിക്കിനോട് പരാജയം സമ്മതിച്ചു.

റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കേവലം ഏതാനും നൂറ് വോട്ടുകളുടെ വ്യത്യാസത്തിലാണ് ഡെസ്ജാർലൈസിന് അടിതെറ്റിയത്. ഇടക്കാല തിരഞ്ഞെടുപ്പിൽ പല പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കൾക്കും സീറ്റ് നഷ്ടമാകുന്ന തരംഗത്തിന്റെ ഭാഗമായാണ് ഈ തോൽവി.

ബ്രോഡറിക്കിന്റെ വിജയത്തോടെ 435 അംഗ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ സീറ്റ് നില 256 ആയി ഉയർന്നു.

vachakam
vachakam
vachakam

ഏകദേശം രണ്ട് ലക്ഷത്തോളം വോട്ടുകൾ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് തനിക്ക് വിജയം നഷ്ടമായതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡെസ്ജാർലൈസ് വ്യക്തമാക്കി. വിജയിയായ വിക്ടോറിയ ബ്രോഡറിക്കിനെ അദ്ദേഹം നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും, മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ തുടർന്നും ശ്രദ്ധയുണ്ടാകണമെന്ന് ആശംസിക്കുകയും ചെയ്തു.

ഈ വർഷം ആദ്യം റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായ രീതിയിൽ മണ്ഡല പുനർനിർണ്ണയം നടത്തിയിരുന്നെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam