തിരുപ്പതി: നന്ദികോട്ട്കൂര്‍ വൈഎസ്ആര്‍സിപി എംഎൽഎ ആർതർ തോഗുരു രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിളയുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് പ്രവേശനം.
ആന്ധ്രപ്രദേശ് നിയമസഭയിൽ മാർഷലായിരുന്ന ആർതർ വൈഎസ്ആർസിപി ടിക്കറ്റിൽ മത്സരിച്ച് അര്‍ത്തൂര്‍ വൈഎസ്ആര്‍സിപി ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സുരക്ഷാ വിഭാഗത്തിലായിരുന്നു അര്‍ത്തൂര്‍.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദികോട്ട്കൂര്‍ മണ്ഡലത്തില്‍ നിന്നും വൈഎസ്ആര്‍സിപി ദാരാസുധീറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അര്‍ത്തൂര്‍ പാര്‍ട്ടി വിട്ടത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ത്തൂരും പാര്‍ട്ടിയിലെ ബൈറെഡ്ഡി സിദ്ധാര്‍ത്ഥ് റെഡ്ഡിയും തമ്മിലുള്ള പോര് ശക്തമാണ്. സിദ്ധാര്‍ത്ഥ് റെഡ്ഡിയാണ് മണ്ഡലത്തില്‍ ദാരാ സുധീറിനെ നിര്‍ദേശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്