നടൻ ശരത് കുമാറിന്റെ പാർട്ടിയായ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിലായതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ തുടങ്ങിയവർ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാർ സഖ്യം പ്രസ്താവിച്ചു രംഗത്ത് എത്തിയത്.
അതേസമയം നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതായി ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ ശരത്കുമാറിനെ സ്വഗതം ചെയ്യുന്നതായി അറിയിച്ച് കുറിപ്പും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വരുന്ന തിരഞ്ഞെടുപ്പിൽ ശരത്കുമാറിന്റെ വരവ് വരവ് തമിഴ്‌നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്ന് ഉറപ്പാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്