അമ്മയെയും പ്രായപൂർത്തിയാകാത്ത മകനെയും ചേർത്ത്  ലൈംഗികാധിക്ഷേപം; യൂട്യൂബർ അറസ്റ്റിൽ

OCTOBER 19, 2026, 8:12 AM

തൃപ്പൂണിത്തുറ:  സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെയും പ്രായപൂർത്തിയാകാത്ത മകനെയും ചേർത്താണ്  ലൈംഗികാധിക്ഷേപം നടത്തിയത്. 

 തിരുവനന്തപുരം വട്ടിയൂർക്കാവ് കാർത്തികയിൽ മുംതാസ് മുംതാസി (39) നെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. . പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

 പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉൾപ്പെടുത്തിയുള്ള പരാതിയായതിനാൽ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിച്ച് വരികയാണ് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനും എതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയത്


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam