പെൻസിൽവാനിയ: ബന്ധം വേർപെടുത്താൻ തീരുമാനിച്ച കാമുകിയുടെ കഴുത്തറുത്തു കൊലപ്പെടുത്തി മൃദേഹം അലമാരയിൽ തള്ളിയ ശേഷം രക്ഷപ്പെട്ട യുവാവ് മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഓഗസ്റ്റ് 17ന് പിടിയിലായി.
മാർച്ച് 9ന് ഹോണ്ടുറാസിലേക്ക് കടന്ന ഇയാളെ തിങ്കളാഴ്ച അവിടെവെച്ച് പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ വിചാരണയ്ക്കായി അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും.
ഡാർവിൻ ഡേവിഡ് എസ്പിനാൽഡെൽസിഡ് (27) എന്നയാളെയാണ് ഹോണ്ടുറാസിൽ നിന്ന് എഫ്.ബി.ഐയും പ്രാദേശിക ഏജൻസികളും ചേർന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് മാസത്തിൽ പെൻസിൽവാനിയയിലെ ടെൽഫോർഡിലാണ് സംഭവം.
23 കാരിയായ മരിയ ബെർണാഡ പോപോൾ ഗാർസിയ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മരിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മൃദേഹം തുണികളിൽ പൊതിഞ്ഞ് കിടപ്പുമുറിയിലെ അലമാരയിൽ ഒളിപ്പിച്ചു.
കൊലപാതകത്തിന് ശേഷം മരിയ ജീവനോടെയുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതി അവളുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് വ്യാജ സന്ദേശങ്ങൾ അയക്കുകയും ഫോണും പണവും കവർന്ന് രാജ്യം വിടുകയും ചെയ്തു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
