ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി മത്‌സരത്തിലെ വിജയികൾ : ഒന്നാം സ്ഥാനം ഗ്ലാഡിയേറ്റർസ് കാനഡ കരസ്ഥമാക്കി, രണ്ടാം സ്ഥാനം കെ.ബി.സി കാനഡക്ക്

SEPTEMBER 8, 2026, 12:02 AM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിന് ബെൻസൺ വില്ലയിലെ ഇൻഡോർ എനർജി സ്‌പോർട്‌സ് ക്ലോംപ്ല്കസിൽ സെപ്തംബർ 6ന് നടന്ന വാശിയേറിയ ടൂർണമെന്റിന്റെ ഒന്നും രണ്ടും സമ്മാനങ്ങൾ യഥാക്രമം കാനഡയിൽനിന്നുള്ള ഗ്ലാഡിയേറ്റർസ്  കാനഡയും, കേരളാ ബ്രതെർസ് കാനഡയും കരസ്ഥമാക്കി. ഒന്നാം സമ്മാനം ജോയ് നെടിയകാല സ്‌പോൺസർ ചെയ്ത മാണി നെടിയകലയിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 11,111 ഡോളർ ക്യാഷും ആണ്. രണ്ടാം സമ്മാനം ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്‌പോൺസർ ചെയ്ത ജോയ് മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 5,555 ഡോളർ ക്യാഷും ആണ്. രാവിലത്തെ    ഉദ്ഘാടനവും വൈകുന്നേരത്തെ സമ്മാനവിതരണവും വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട്  നിർവഹിച്ചു.


ഒന്നാം സമ്മാനർഹരായ ഗ്ലാഡിയേറ്റഴ്‌സ് കാനഡ, ടീം സ്‌പോൺസർ സ്റ്റീഫൻ കിഴേക്കേക്കുറ്റും രണ്ടാം  സമ്മാനർഹരായ കെ.ബി.സി (കോട്ടയം ബ്രതെർസ് ) കാനഡ, ടീം സ്‌പോൺസർ സിറിയക് കൂവക്കാട്ടിലും ആയിരുന്നു.

vachakam
vachakam
vachakam



മൂന്നാം സമ്മാനം ചാക്കോ ആൻഡ് മറിയം കിഴേക്കേക്കുറ്റ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 3,333 ഡോളർ ക്യാഷും ആണ്. സ്‌പോൺസർ ചെയ്തത് എലൈറ്റ് ഗേമിംഗ് ഫ്രാൻസിസ് & ടോണി കിഴേക്കേക്കുറ്റ്. മൂന്നാം സമ്മാനം വിജയിയായത് ഗ്ലാഡിയേറ്റർസ് കാനഡ ബി ടീം, നാലാം സമ്മാനം 1,111 ഡോളർ സ്‌പോൺസർ ചെയ്തത് ഷിക്കാഗോ മംഗല്യ ജൂവലർസ് (ഷൈബു കിഴേക്കേക്കുറ്റ്, മനീവ് ചിറ്റിലക്കാട്ട് , & മിഥുൻ മാമ്മൂട്ടിൽ ) എന്നിവരാണ് .വിജയിയായത്  കെ.ബി.സി കാനഡ ബി ടീം.

vachakam
vachakam
vachakam



വടംവലി ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന (21,100 ഡോളർ) മലയാളിയുടെ ആവേശത്തെയും അഭിമാനത്തെയും ഒരുപോലെ പ്രകടമാക്കുന്ന ഈ മലയാളി മാമാങ്കം കഴിഞ്ഞ 11 വർഷങ്ങളിലും അതുപോലെതന്നെ ഈ പന്ത്രണ്ടാം വർഷത്തിലും അത്യുത്സാഹപൂർവം നടത്തുന്ന ഷിക്കാഗോ സോഷ്യൽ ക്ലബിനെയും, അതിന്റെ സാരഥികളെയും, അംഗങ്ങളെയും അവരുടെ ഇതര ചാരിറ്റി പ്രവർത്തനങ്ങളെയും വി.കെ. ശ്രീകണ്ഠൻ എം.പി പ്രശംസിച്ചു.

vachakam
vachakam
vachakam



ഈ  വർഷത്തെ പ്രത്യേകത ആയിരകണക്കിന് കാണികൾക്കിരുന്നു മത്സരം വീക്ഷിക്കാവുന്ന ശീതികരിച്ച  ഇൻഡോർ സ്റ്റേഡിയത്തിലാണ് എന്നതാണ്. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന കാലാവസ്ഥാ ഭീതി ഇതുമൂലം ഒഴിവായി.  പാർക്കിംഗ് സൗകര്യങ്ങൾ സ്റ്റേഡിയം പ്രമൈസിസിലും (800) അടുത്തുള്ള സേക്രഡ് ഹാർട്ട് പാരിഷ് പാർക്കിംഗ് (200) ഉണ്ടായിട്ടും തികഞ്ഞില്ല എന്നുള്ളതാണ് സത്യം. ഈ മത്സരം ഇത്രയും ഭംഗിയായി നടത്തിയതിൽ ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം അഭിനന്ദനം അർഹിക്കുന്നു.


അമേരിക്ക, കാനഡ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങിൽ നിന്നുള്ള 16 പ്രമുഖ വടംവലി ടീമുകളാണ് 11,111  ഡോളറിന്റെ ഒന്നാം സമ്മാനവും 5,555 ഡോളറിന്റെ രണ്ടാം സമ്മാനവും, 3,333 ഡോളറിന്റെ മൂന്നാം സമ്മാനവും, 1,111 ഡോളറിന്റെ നാലാം സമ്മാനത്തിനുമായി (മൊത്തം 21,100 ഡോളർ ) പ്രഖ്യാപിത സമ്മാനങ്ങൾക്കും കൂടാതെയുള്ള ഇതര സമ്മാനങ്ങൾക്കുമായി അടരാടിയത്. നിരവധിയാളുകൾ ഇതര സമ്മാനങ്ങൾ കരസ്ഥമാക്കി.


സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡൊണാൾഡ് പുക്കുമ്പേൽ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ഫുഡ് ചെയർ ജോസ് മണക്കാട്ട്, ട്രെഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ഇതര സോഷ്യൽ ക്ലബ് നേതാക്കളും ടൂർണമെന്റ് നടത്തിപ്പിന് നേതൃത്വം നൽകി. ആയിരക്കണക്കിന്  കാണികൾ ലൈവ് ആയി ഈ മലയാളി മാമാങ്കം ആസ്വദിച്ചു.


മത്സര ഇടവേളകളിൽ കാണികളെ എന്റെർറ്റൈൻ ചെയ്യുന്നതിനായി സിനിമാ താരം അൻസിബ ഹസ്സനും ഗായകൻ സുധീഷ് ശശികുമാറും പങ്കെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam