വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

MAY 2, 2024, 7:32 AM

ഇടുക്കി: കടുത്ത വേനലിൽ  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് കെ എസ് ഇ ബി ക്ക് വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 2330 അടിയായിരുന്നു ജലനിരപ്പ്. 

 മുൻകരുതലിന്റെ ഭാഗമായി ഇത്തവണ നേരത്തെ തന്നെ വൈദ്യുതി ഉൽപ്പാദനം കുറച്ചിരുന്നു.

സംഭരണ ശേഷിയുടെ 35 % ശതമാനം വെള്ളം മാത്രമേ ഇപ്പോൾ അണക്കെട്ടിലുള്ളൂ. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെ സ്ഥിതിയും സമാനമാണ്. 

vachakam
vachakam
vachakam

 2280 അടിയിൽ താഴെ ജലനിരപ്പ് എത്തിയാൽ പെൻസ്റ്റോക്ക് പൈപ്പ് വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാൻ സാധിക്കാതെ വരും. ഇതൊഴിവാക്കാനാണ് കെ എസ് ഇ ബി യുടെ ശ്രമം. 

 നിലവിൽ ആറ് ജനറേറ്ററുകളിൽ അഞ്ചെണ്ണം മാത്രമാണ് മൂലമറ്റം പവർ ഹൗസിൽ പ്രവർത്തിക്കുന്നത്. 8.9 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ ഉൽപ്പാദനശേഷം 45. 349 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam