കൊല്ലം: വിസ്റ്റഡോം കോച്ചിൽ അവകാശവാദപ്പോര്. കൊല്ലം എം പി എൻ കെ പ്രേമചന്ദ്രന് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റ് സംബന്ധിച്ചായിരുന്നു എംപിമാർ രംഗത്തെത്തിയത്.
ഇരുവരും ഫേസ്ബുക്കിലൂടെ അവകാശവാദങ്ങൾ ഉന്നയിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കൊല്ലം മണ്ഡലത്തിലെ പുനലൂർ വഴി സർവ്വീസ് നടത്തുന്ന മധുര-ഗുരുവായൂർ എക്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ചത് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ വിഷയത്തിൽ താൻ നടത്തിയ ഇടപെടലുകൾ വിശദീകരിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.
ട്രെയിൻ കൊണ്ടുവരാൻ പണിയെടുത്തത് താൻ ആണെന്നും ട്രെയിൻ വന്നതുകൊണ്ടല്ലേ കോച്ച് വന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അങ്ങനെയെങ്കിൽ താൻ പറയുന്നതിൽ എന്താണ് തെറ്റ്. തനിക്കൊരു തർക്കവുമില്ല. ജനങ്ങളുടെ ആവശ്യപ്രകാരം താൻ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് എല്ലാം നേടിയെടുക്കാൻ കഴിയുന്നത്. അതിന് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ആദ്യമായി രാജ്യത്ത് വിസ്റ്റാഡോം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ ആവശ്യം ഉന്നയിച്ചതാണ്. താൻ ചെയ്ത കാര്യമാണ് പറഞ്ഞത്. കേരളത്തിന്റെ ടൂറിസം സാധ്യത മുൻനിർത്തിയാണ് റെയിൽവേയുടെ നീക്കം. നേരത്തെ പാർലമെന്റിൽ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അന്ന് ഉറപ്പ് നൽകിയതാണ്. കൊല്ലത്തിന്റെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുമെന്നുമായിരുന്നു എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞത്.
പിന്നാലെ കൊടിക്കുന്നിൽ സുരേഷിന്റെ പി എ അബ്ദുള്ള ആസാദ് ഒരു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. സമയക്രമം ഉൾപ്പെടെ വിശദീകരിച്ചായിരുന്നു കുറിപ്പ്. ഇതൊരു വ്യക്തിയെ ഉയർത്തിക്കാട്ടുന്നതിനോ മറ്റൊരാളെ താഴ്ത്തിക്കെട്ടുന്നതിനോ ഉള്ള വിഷയമല്ല. പൊതുപ്രവർത്തനത്തിലെ അവകാശവാദങ്ങൾ പരിശോധിക്കുമ്പോൾ തീയതികൾക്കും രേഖകൾക്കും യഥാർത്ഥ ഇടപെടലുകൾക്കും ഒരുപോലെ പ്രാധാന്യം നൽകണമെന്നും പി എ പറഞ്ഞിരുന്നു. തുടർന്നാണ് എൻ കെ പ്രേമചന്ദ്രൻ എം പി മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വിശദീകരിച്ചത്. പലരും ഇതിൽ ഇടപെട്ടിട്ടുണ്ടാകും. അവകാശവാദ തർക്കത്തിന് താനില്ലെന്നായിരുന്നു എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത്. കൊടുക്കുന്നിൽ അറിഞ്ഞാണോ അദ്ദേഹത്തിന്റെ പി എ ഇത്തരം പരാമർശം നടത്തുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ എംപി ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
