പി.പി ദിവ്യക്കെതിരായ അന്വേഷണം:   കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി

NOVEMBER 9, 2026, 10:53 PM

കണ്ണൂർ:  പിപി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ 'കാർട്ടൺ അലൈൻസ് ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നതാണ് പ്രധാന ആരോപണം. ഈ പി.പി. ദിവ്യയുടെ ബിനാമിയാണ് കമ്പനിയെന്നും പരാതിയുണ്ട്. 

നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്തിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും പരിശോധന നടത്തിയത്. 

vachakam
vachakam
vachakam

പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞില്ല.  

വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. ഇതിനുശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. വരുംദിവസങ്ങളിൽ പി.പി ദിവ്യയുടെയും പരാതിക്കാരുടെയും അടക്കം മൊഴിയെടുക്കുമെന്നും വിജിലൻസ് അറിയിച്ചു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam