തിരുവനന്തപുരം: കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ജില്ലയിൽ (പട്ടാന്നൂർ ഉൾപ്പെടെ) നടത്തിയ വലിയ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ ആരോപിക്കപ്പെടുകയും, കേരള സർക്കാർ ഇതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിജിലൻസ്.
കണ്ണൂർ, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിൻഫ്രയ്ക്കും വിജിലൻസ് കത്ത് നൽകിയിരിക്കുകയാണ്. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഭൂമി വാങ്ങിയതിന്റെ വിവരങ്ങൾ കിഫ്ബിയിൽ നിന്ന് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും രജിസ്ട്രേഷൻ ഐജിയോട് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ്.
വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന ഇടപാടുമായി ബന്ധപ്പെട്ട കേസാണ് കണ്ണൂരില കിഫ്ബി ഭൂമി ഇടപാട്. രജിസ്ട്രേഷൻ ഐജിയോട് ഭൂമിയുടെ വിലയും ഇടപാടുകളും സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. നിലവിലെ ഭൂമി വിലയുടെ അഞ്ച് ഇരട്ടി വില നൽകിയാണ് ഈ ഭൂമി വാങ്ങിയതെന്നാണ് സൂധാപിള്ളയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് പ്രാഥമികമായി വിജിലൻസ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഭൂമിയുടെ ക്രയവിക്രയങ്ങൾ എങ്ങനെയാണ് നടന്നിട്ടുള്ളത്. സർവേ നമ്പറുകളുടെ കൂടുതൽ വിശദാംശങ്ങൾ എന്നിവയാണ് വിജിലൻസ് നിലവിൽ പരിശോധിക്കുന്നത്. കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും അന്വേഷണം. ഏറ്റവുമാധികം ഭൂമി വാങ്ങിയത് കണ്ണൂർ ജില്ലയിലാണ്. 4896 ഏക്കർ ഭൂമി 12,240 കോടി രൂപയ്ക്കാണ് വാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
