വേനലിൽ ജനം വലയുമ്പോൾ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു: വി മുരളീധരൻ

MAY 7, 2024, 11:16 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ  വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മുഖ്യമന്ത്രി.

കേരളം വെയിലത്ത് വെന്തുരുകുമ്പോളാണ് മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നതെന്ന് വി മുരളീധരൻ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ യാത്ര സ്‌പോൺസർ ചെയ്തത് ആരാണെന്ന് വ്യക്തമാക്കണം. സ്‌പോൺസർ ഇല്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി വിദേശ യാത്ര പോകുന്നത്?

vachakam
vachakam
vachakam

അതല്ലെങ്കിൽ ഇതിനുള്ള വരുമാനം എവിടെ നിന്നെന്ന് പറയണം. മുഖ്യമന്ത്രിയോ പാർട്ടിയോ ഇത് വ്യക്തമാക്കണം.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് അവകാശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam