സൗത്ത് കരോലിനയിൽ രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ

OCTOBER 5, 2026, 11:48 PM

സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ ഞെട്ടിപ്പിക്കുന്ന സംഭവം. ലഡ്‌സൺ പ്രദേശത്ത് ജസ്റ്റിൻ മേ എന്ന സ്ത്രീയുടെ രണ്ടു ചെറിയ പെൺകുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം ദാരുണമായി മരിച്ചു. 33 മാസം പ്രായമുള്ള എമറിയും, 15 മാസം പ്രായമുള്ള ഹാർലിയുമാണ് കൊല്ലപ്പെട്ടത്.

വീട്ടിലെത്തിയ പൊലീസിനോട് കഴിഞ്ഞ രണ്ടു ആഴ്ചകളായി താൻ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്ന കാര്യം ഓർക്കുന്നില്ലെന്നാണ് അമ്മ ജസ്റ്റിൻ മേ മൊഴി നൽകിയത്.

പൊലീസ് എത്തിയപ്പോൾ ഇവർ വീടിന് പുറത്തു കരഞ്ഞുകൊണ്ട് അസംബന്ധങ്ങൾ പറഞ്ഞു നിൽക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് അറിയാമായിരുന്നെന്നും ഇവർ സമ്മതിച്ചു.

vachakam
vachakam
vachakam

കുട്ടികളുടെ കൊലപാതക കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മ സഹായം തേടണമെന്ന് കുട്ടികളുടെ പിതാവും ബന്ധുക്കളും നിരന്തരം അഭ്യർത്ഥിച്ചിരുന്നതായി ഫേസ്ബുക്ക് സന്ദേശങ്ങൾ വ്യക്തമാക്കുന്നു. 

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam