കോഴിക്കോട്: ട്രെയിനിലേക്ക് ചാടിക്കയറിയ മധ്യവയസ്കന് ദാരുണാന്ത്യം. ഇരിങ്ങല്‍ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ തിക്കോടി വടക്കേ മന്നത്ത് സന്തോഷ് (51) ആണ് മരിച്ചത്.
സ്റ്റേഷന് മാറി ഇറങ്ങിയെന്നു മനസിലാക്കിയപ്പോള്‍ തിരിച്ച് ട്രെയിനിലേക്ക് ചാടിക്കയറുകയായിരുന്നു.
കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സന്തോഷ്, ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ തിക്കോടിയാണെന്ന് തെറ്റിദ്ധരിച്ച് ഇറങ്ങുകയായിരുന്നു.
ട്രെയിന്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് സ്ഥലം മാറിയതായി മനസ്സിലായത്. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: അശ്വിന്, സാരംഗ്, ആര്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
