സൽമാൻ ഖാനായിരുന്നു യഥാർത്ഥ ലക്ഷ്യം, ടൈഗറിലേക്ക് തിരിഞ്ഞത് സുരക്ഷാ ഭയം കാരണം

OCTOBER 21, 2026, 9:30 AM

ബോളിവുഡ് താരമായ ടൈഗർ ഷ്രോഫിന് നേരെ നടന്ന ആക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ടൈഗർ ഷ്രോഫായിരുന്നില്ല യഥാർത്ഥ ലക്ഷ്യമെന്നും, സൽമാൻ ഖാനായിരുന്നു തങ്ങളുടെ പ്രധാന ഉന്നമെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി സൂചനയുണ്ട്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാന്റെ വീട് പ്രതികൾ നിരീക്ഷിക്കുകയും അദ്ദേഹത്തിന്റെ നീക്കങ്ങൾ പിന്തുടരുകയും ചെയ്തിരുന്നു. സൽമാൻ ഖാനുള്ള കനത്ത സുരക്ഷയാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യം വെക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്.

സൽമാനെ കൂടാതെ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരെയും പ്രതികൾ ഉന്നമിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ടൈഗർ ഷ്രോഫ് ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ കളിക്കാൻ വരാറുണ്ടെന്ന് ഒരാൾ പ്രതികളോട് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഒക്ടോബർ 11ന് ടൈഗറിനെ ആക്രമിക്കാനുള്ള പദ്ധതിയുമായി പ്രതികൾ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിലെത്തിയെങ്കിലും, അന്ന് താരം എത്തിയില്ല. ഒക്ടോബർ 18ന് മുംബൈയിലെ ജുഹു പ്രദേശത്ത് നടന്ന ആക്രമണത്തിൽ ടൈഗർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിൽ താരത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരു ആരാധകനും പരിക്കേറ്റിരുന്നു.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിക്ക് വേണ്ടി അനിൽ പണ്ഡിറ്റ് എന്നയാൾ ഏറ്റെടുത്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് പോവുകയാണ്.

English Summary: The culprits in the Tiger Shroff attack case revealed that their real target was Salman Khan. They admitted to monitoring Salman Khans Bandra residence and movements, but shifted focus to Shroff due to Khans tight security. Amitabh Bachchan, Akshay Kumar, and Aamir Khan were also under the suspects observation. Shroff narrowly escaped an attack in Juhu on October 18, though his driver and a fan were injured. Four suspects, including women, have been arrested, and investigations are ongoing into Anil Pandit, who claimed responsibility for Lawrence Bishnoi.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Tiger Shroff, Salman Khan, Bollywood Attack, Mumbai Police, Lawrence Bishnoi, Celebrity Security, Crime News Malayalam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam