വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർന്ന സംഭവം;  വിദ്യാഭ്യാസ സ്ഥാപനം നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി

SEPTEMBER 28, 2026, 11:55 PM

ഇടുക്കി: തൊടുപുഴയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത കേസിൽ വിദ്യാഭ്യാസ സ്ഥാപനം വാഗ്ദാനം ചെയ്ത നഷ്ട പരിഹാരം ഇതുവരെ കിട്ടിയില്ലെന്ന് പരാതി. 

തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളിൽ ചിലർ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന് പ്രതികാരമായിട്ടാണ് അണക്കര സ്വദേശിയായ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയം തകർത്തത്. അധ്യാപകൻ തന്നെയാണ് വിവരം ലഹരി ഉപയോഗിക്കുന്നവർക്ക് ചോർത്തി കൊടുത്തത്.

പ്രായപൂർത്തിയാകാത്ത 16 കാരനടക്കം മൂന്നുപേ‍ർ സംഭവത്തിൽ പിടിയാലായി. സ്ഥാപന ഉടമകളെയും മാതാപിതാക്കളെയും വിളിച്ച് സിപിഎം ഓഫീസിൽ വച്ച് നടത്തിയ ചർച്ചയിൽ ചികിത്സാച്ചെലവും ഫീസിനായി എടുത്ത വായ്പ തുകയും അർഹമായ നഷ്ട പരിഹാരവും സ്ഥാപനം വാഗ്ദാനം ചെയ്തു. എന്നാലിതിൽ വായ്പ തുക തിരിച്ചടക്കുക മാത്രമാണ് ചെയ്തത്.

vachakam
vachakam
vachakam

ഇപ്പോൾ ഇരു കൂട്ടരും കൈമലർത്തിയിരിക്കുകയാണെന്നും വിദ്യാർഥിയുടെ കുടുംബം പറയുന്നു. ഒത്തുതീർപ്പ് ച‍ർച്ച നടത്തിയ സിപിഎമ്മും കൈവിട്ടതോടെ ചികിത്സയും പഠനവും തുടരാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദ്യാർഥിയുടെ കുടുംബം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam