അരിയിൽ ഷുക്കൂർ വധക്കേസിൽ  കോടതിയുടെ നിഗമനത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ഗവൺമെന്റ് അപ്പീലിന് പോകും:   തിരുവഞ്ചൂർ രാധാകൃഷ്ണൻ

NOVEMBER 19, 2026, 1:23 AM

കൊച്ചി: എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കോടതിയുടെ നിഗമനത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ഗവൺമെന്റ് അപ്പീലിന് പോകുമെന്നും അത് പ്രോസിക്യൂഷനാണ് പറയേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ഗവൺമെന്റിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.  

 13 പേർ കുറ്റക്കാരന് കോടതി കണ്ടെത്തിയിട്ടുണ്ട്. നിയമത്തെക്കുറിച്ച് പറയുകയും കോടതിയുടെ വിധിക്കെതിരെ നീങ്ങുകയും ചെയ്യുന്നത് ശരിയല്ല. കോടതിയുടെ കണ്ടെത്തലിൽ അഭിപ്രായവ്യത്യാസം ഉള്ളവർക്ക് നിയമപരമായി തന്നെ നീങ്ങാൻ അവസരമുണ്ട്.

vachakam
vachakam
vachakam

വിധി പകർപ്പ് കിട്ടിയെങ്കിൽ മാത്രമേ അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയൂ. ഗൂഢാലോചന പൂർണമായി തെളിയിക്കാൻ പറ്റിയില്ല എന്നേയുള്ളൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam