അമേരിക്കയുടെ സ്വാതന്ത്ര്യദിനം ജൂലൈ 4ന് കേരള അസോസിയേഷൻ ഓഫ് ഡാളസ് ആഘോഷിച്ചു

JULY 6, 2026, 11:35 PM

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി അമേരിക്കയുടെ സ്വാതന്ത്ര്യദിനം ജൂലൈ 4ന് ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ കെട്ടിട സമുചയത്തിൽ വെച്ചു  ഭംഗിയായി ആഘോഷിച്ചു. 2026 ജൂലൈ 4ന് അമേരിക്കയെ സംബന്ധിച്ച് വളരെ ദേശീയ പ്രാധാന്യമുള്ള ആഘോഷമായിരുന്നു

 അമേരിക്ക സ്വാതന്ത്ര്യം നേടി 250 വർഷങ്ങൾ പിന്നീടുന്നു. അടിച്ചമർത്തലുകൾക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും പോരാടി നേടിയ അമേരിക്കൻ സ്വാതന്ത്ര്യം ആവേശകരമായ ഒരു ചരിത്രം ലോകത്തിന് നൽകിയെന്നും അരനൂറ്റാണ്ടിന്റെ കല സാംസ്‌കാരിക പെരുമകൾ വിളിച്ചോതുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസ് സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഒരു മലയാളി സംഘടന, വലിയൊരു ചരിത്രത്തിനു തന്നെ സാക്ഷ്യംവഹിക്കുകയാണെന്നും, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും ശ്രദ്ധിക്കുന്ന മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 50 വർഷത്തെ കല സാംസ്‌കാരിക കൂട്ടായ്മ പ്രവർത്തനങ്ങൾ ഒരു വലിയ നേട്ടവും സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ അസാധാരണമായ നിമിഷമായി ആദരവോടെ കണ്ടു കൊണ്ടു 


vachakam
vachakam
vachakam

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമാക്കുന്നുവെന്നും പതാകയുയർത്തി പ്രസിഡന്റ് ഷിജു എബ്രഹാം സംസാരിച്ചു.

അസോസിയേഷൻ മെബേർസ് അണിനിരന്ന് പരേഡ് നടത്തി. പരേഡിൽ സണ്ണി ജേക്കബ്, കോശി പണിക്കർ, മാത്യു കോശി, പി.പി ചെറിയാൻ, ബോബൻ കൊടുവത്, ജോസഫ് ചാണ്ടി, സിജു വി ജോർജ്, പി.റ്റി. സെബാസ്റ്റ്യൻ, രാജൻ ഐസക് തുടങ്ങിയ മുതിർന്ന മെബേർസും പങ്കെടുത്തു.


vachakam
vachakam
vachakam

ഷിജു എബ്രഹാം ഉൾപ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജു കൈനിക്കര (KAD ട്രഷറർ), ദീപക് നായർ (KAD), ജിജി പി. സ്‌കറിയ (KAD), ടെസി മാത്യു (KAD), പ്രദീപ് കൊടുവത്, സാബു തോമസ്, തോമസ് ഈശോ (ICEC സെക്രട്ടറി ), നെബു കുര്യാക്കോസ് (ICEC ട്രഷറർ), അനശ്വരം മാമ്പിള്ളി (ICEC, വൈസ്. പ്രസിഡന്റ് ), ആൻസി ജോസഫ്, ഷിബു ജെയിംസ് എന്നിവർ നേതൃത്വം നൽകി. റിമ ചെലഗിരി, ലിയ നെബു അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു.
ജയ്‌സി ജോർജ് ബാജി ഓടംവേലി, ബെന്നി ജോൺ, ജയകുമാർ പിള്ള, ഷൈജു എബ്രഹാം, ഡിബിൾ സി, എലിസബത് റെഡ്ഡിയാർ, ഇ.സി. മാത്യു തുടങ്ങി സംസാരിക പ്രവർത്തകരും പങ്കെടുത്തു.

പ്രൗഢഗംഭീരമായി ഒരുക്കിയ ഈ ചടങ്ങിൽ കേക്കും, ലഘുഭക്ഷണവും നൽകി.

അനശ്വരം മാമ്പിള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam