ഐ.പി.എൽ. പ്രാർത്ഥനാ കൂട്ടായ്മയുടെ 649-ാമത് ഓൺലൈൻ സെഷൻ അനുഗ്രഹകരമായി സമാപിച്ചു

OCTOBER 21, 2026, 11:19 AM

ഹൂസ്റ്റൺ: ഇന്റർനാഷണൽ  പ്രെയർ ലൈൻ ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ 649-ാമത് സെഷൻ ഒക്ടോബർ 20 ചൊവ്വാഴ്ച ടെലിഫോൺ കോൺഫറൻസ് വഴി വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തു.

ഡിട്രോയിറ്റിൽ നിന്നുള്ള സി. വി. സാമുവലിന്റെ സ്വാഗതത്തോടും ആമുഖ സന്ദേശത്തോടും കൂടി ആരംഭിച്ച യോഗത്തിൽ ഫിലാഡൽഫിയയിൽ നിന്നുള്ള സന്തോഷ് അബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി. ഡാളസിൽ നിന്നുള്ള ഷാജി രാമപുരം വിശുദ്ധ വേദപുസ്തകത്തിൽ നിന്ന് 2 പത്രോസ് 3:1418 വരെയുള്ള ഭാഗങ്ങൾ വായിച്ചു.

യോഗത്തിൽ തിരുവല്ലയിൽ നിന്നുള്ള പ്രമുഖ ദൈവവചന പ്രാസംഗികൻ പ്രൊഫ. ഡോ. ജോർജ് മാത്യു (ഫിലാഡൽഫിയ) മുഖ്യ പ്രഭാഷണം നടത്തി. ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരുക എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ദൈവകൃപയിൽ ആശ്രയിച്ച് മുന്നേറേണ്ടതിന്റെയും വചന ധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും ക്രിസ്തുവിനെ കൂടുതൽ ആഴത്തിൽ അറിയേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബജീവിതത്തിലൂടെയും സമൂഹത്തിലൂടെയും ദൈവനാമം മഹത്വപ്പെടുത്താൻ ഏവരും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

തുടർന്ന് ഹൂസ്റ്റണിൽ നിന്നുള്ള വൽസ മാത്യു ലോക സമാധാനത്തിനും വിവിധ ആവശ്യങ്ങൾക്കുമായി മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ടി. എ. മാത്യു നന്ദിയും അറിയിപ്പുകളും രേഖപ്പെടുത്തി. ലബ്ബോക്കിൽ നിന്നുള്ള റവ. ജെയിംസ് കെ. ജോണിന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം പരിസമാപ്തിയിലെത്തി. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.

ഐ.പി.എൽ. പ്രാർത്ഥനായോഗത്തിന്റെ 650-ാമത് സെഷൻ അടുത്ത ആഴ്ച ഒക്ടോബർ 27 ചൊവ്വാഴ്ച നടക്കും. ന്യൂജേഴ്‌സിയിൽ നിന്നുള്ള റവ. പ്രതേഷ് ഉമ്മൻ യോഗത്തിൽ വചനസന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനയിൽ പങ്കുചേരുന്നതിനുമായി 171-277-04821 (Access Code: 530464#) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam