ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ.
ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടിഎസ് ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പൊലീസിൻ്റെ പിടിയിലായത്.
തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ് സംഭവം.
ഇവരിൽ നിന്ന് 18.18 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് ടിഎസ് ഷിയാസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
