തിരുവനന്തപുരം: മദ്യനയ ഉപസമിതി തീരുമാനമായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കഴിയുന്നത്ര ആലോചിച്ച് തീരുമാനത്തിലെത്തുക എന്നാണ് എൻ്റെ അഭിപ്രായമെന്നും ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ സ്വൽപം താമസം വന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിസഭയിലെ ചില കാര്യങ്ങളിൽ ചർച്ചയുണ്ടായി. ചർച്ചകൾ പൂർത്തിയാകാത്തവയുമുണ്ട്. പലതിലും തീരുമാനത്തിലെത്തി. ഏകപക്ഷീയമായി തീരുമാനത്തിലെത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് യോഗം ചേരാത്തതിനെ കുറിച്ച് ചെയർമാനോടും കൺവീനറോടും ചോദിക്കണം. അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ ശക്തമായ നിലപാടുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ രംഗത്തെത്തുകയാണ്.
തർക്കത്തിനൊടുവിൽ കെസി പക്ഷം ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ച വിഭാഗത്തിന് വലിയ അമർഷമുണ്ട്. ബോർഡ് കോർപ്പറേഷൻ ചർച്ചയിൽ പ്രാധിനിത്യമില്ല, കൂടാതെ പിഎസ്സി, ദേവസ്വം ബോർഡിലും പരിഗണനയില്ല എന്നതിൽ ഇവരും കടുത്ത അതൃപ്തിയിലാണ്. ഘടക കക്ഷികളും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും അതൃപ്തിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
