കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

AUGUST 21, 2026, 1:03 AM

തിരുവനന്തപുരം:   ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. 

കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന്  വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു.

രാവിലെ ബസ്സിൽ വലിയ തിരക്ക് ഉണ്ടായിരുന്നു. മുൻപിലത്തെ വാതിലിൽ കൂടി ബസിനുള്ളിൽ പ്രവേശിച്ച വിദ്യാർത്ഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് വീണിരുന്നില്ല.

vachakam
vachakam
vachakam

ബസ് മുന്നോട്ട് എടുത്തപ്പോൾ വാതിൽ തുറന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. 

 വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam