മുംബൈ: മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ്. ലിറ്ററിന് 9 രൂപ വർധിപ്പിക്കാനാണ് നഗരത്തിലെ പാൽ ഉൽപാദകർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
വിലവർധനവിനുശേഷം നിലവിൽ 93 രൂപയുള്ള ഒരു ലിറ്റർ പാലിന്റെ വില 102 രൂപയായി ഉയരും. 2026 സെപ്റ്റംബർ 1 മുതൽ 2027 ഫെബ്രുവരി 28 വരെ ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കന്നുകാലികളുടെ വിലയിലുണ്ടായ നിരന്തരമായ വർധനവും കാലിത്തീറ്റ, പുല്ല് എന്നിവയുടെ ചെലവിലുണ്ടായ കുതിച്ചുചാട്ടവുമാണ് പാൽ വില കൂട്ടാൻ കാരണമെന്നാണ് ഉൽപാദകർ പറയുന്നത്.
ധാന്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ തരം കാലിത്തീറ്റകളുടെ വില 25 ശതമാനം വരെയാണ് കൂടിയത്. പച്ചപ്പുല്ലിന്റെയും പിണ്ണാക്കിന്റെയും ഉയർന്ന വില പാൽ ഉൽപാദനച്ചെലവ് കൂടുതൽ ഉയർത്തി. ഈ സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് ഉൽപാദകർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
