പ്രധാനമന്ത്രി പദം എന്തുകൊണ്ട് ഏറ്റെടുത്തില്ല!   തുറന്നുപറഞ്ഞ് സോണിയ

NOVEMBER 9, 2026, 10:35 PM

ദില്ലി: സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്' ഇന്ന് വിപണിയിൽ എത്തും. ഈ മാസം പതിനാറിനാണ്  ഔദ്യോഗിക പ്രകാശന ചടങ്ങ്. 

വ്യക്തിജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും നിർണായക സംഭവങ്ങൾ  ഉൾക്കൊള്ളുന്ന പുസ്തകം ഹാർപ്പർ കോളിൻസാണ് പ്രസിദ്ധീകരിക്കുന്നത്. 

 പ്രധാനമന്ത്രി പദം എന്തുകൊണ്ട് ഏറ്റെടുത്തില്ലെന്ന് പുസ്തകത്തിൽ സോണിയാ ​ഗാന്ധി വിശദീകരിക്കുന്നുണ്ട്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

vachakam
vachakam
vachakam

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടാണ് ആഗ്രഹിച്ചിരുന്നതെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി. 2004ലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ സഖ്യകക്ഷി നേതാക്കളിൽ നിന്ന് കടുത്ത സമ്മർദം നേരിടേണ്ടി വന്നതായും അവർ പറഞ്ഞു.

 പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നെങ്കിൽ തന്റെ വിദേശ പൗരത്വം ബിജെപിയും ആർഎസ്എസും രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ഉപയോഗിക്കുമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam