ടെക്‌സസിൽ ഞെട്ടൽ: ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ

OCTOBER 8, 2026, 5:16 AM

ഡെന്റൺ കൗണ്ടി (നോർത്ത് ടെക്‌സസ്): ടെക്‌സസിൽ ഭർത്താവിനെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കത്തിയുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. നോർത്‌ലേക്ക് സ്വദേശിനിയായ 37 കാരിയായ ഹോളി ലീയൻ ഫ്‌ളോറസ് ആണ് കൊലപാതകശ്രമത്തിന് പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെ 4:20ഓടെയാണ് സംഭവം. തന്റെ ഭാര്യ തലയിൽ കത്തികൊണ്ട് കുത്തിയെന്ന കാണിച്ച് 34 കാരനായ ഭർത്താവ് ജസ്റ്റിൻ തന്നെയാണ് 911ൽ പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നെഞ്ചിൽ കുത്തേറ്റ നിലയിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെയും പത്ത് മാസം പ്രായമുള്ള ആൺകുട്ടിയെയും കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് നോർത്‌ലേക്ക് പോലീസ് ചീഫ് റോബർട്ട് ക്രോഫോർഡ് പത്രസമ്മേളനത്തിൽ അറിയിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam