ഹാലോവീന്‍ പാര്‍ട്ടിക്കിടെ ലൈംഗികാതിക്രമം:  പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യും

NOVEMBER 10, 2026, 12:38 AM

ആലുവ: ഹാലോവിൻ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ പാർട്ടിക്കിടെയാണ് സംഭവം നടന്നത്.

വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും പാർട്ടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

ഈ സംഭവത്തിൽ   വിശദമായ അന്വേഷണത്തിനാണ് പൊലിസ് നീക്കം. പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലിസ് ചോദ്യം ചെയ്യും. പാര്‍ട്ടി നടന്ന റിസോര്‍ട്ടിന് നോട്ടീസ് നല്‍കും. പാര്‍ട്ടിയില്‍ മദ്യം എത്തിയതിനെ കുറിച്ചും മറ്റ് മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോ എന്നും പൊലിസ് പരിശോധിക്കും.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam