ഡാളസ്: നോർത്ത് ടെക്‌സസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നീട്ടി.
ഡല്ലാസ്‌ഫോർട്ട് വർത്ത് മേഖലകളിൽ താപനില 106 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയരാൻ സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവനും വാരാന്ത്യത്തിലും ഉഷ്മാവ് 100 ഡിഗ്രിക്ക് മുകളിൽ തുടരും.
രാത്രിയിലും വലിയ താഴ്വിലില്ലാത്തതിനാൽ ചൂട് കനത്തുനിൽക്കുന്നു. കടുത്ത വരണ്ട കാലാവസ്ഥയും ഉയർന്ന ചൂടും കാരണം പ്രദേശത്ത് കാട്ടുതീ ഉണ്ടാകാനുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ട്.
ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം മൂലം ഈ ആഴ്ച മഴ ലഭിക്കാൻ സാധ്യതയില്ല. ഈ മാസം അവസാനം വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
