ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

AUGUST 24, 2026, 11:33 PM

ഹൂസ്റ്റണ് : ഹൂസ്റ്റണിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7°C) കൂടുതൽ ഉയർന്ന് നിൽക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു.

തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ ഹൂസ്റ്റണിൽ, ഈ ആഴ്ചയിലുടനീളം ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൂട് കടുത്തതോടെ തെക്കുകിഴക്കൻ ടെക്‌സസിലുടനീളം 'ഹീറ്റ് അഡൈ്വസറി' പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ 'ഹീറ്റ് ഡോം' പ്രതിഭാസത്തിന് നേരിയ അയവ് വരികയും വ്യാഴം, വെള്ളി ദിവസങ്ങളിൽ 30% വരെ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

vachakam
vachakam
vachakam

പെട്ടെന്നുണ്ടാകുന്ന വരൾച്ചാ സാധ്യത മുൻനിർത്തി ചെടികൾക്കും വീടിന്റെ തറയ്ക്കും ആവശ്യമായ ജലസേചനം നൽകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ടെക്‌സസ് തീരത്തേക്ക് മറ്റ് ചുഴലിക്കാറ്റ് ഭീഷണികളൊന്നുമില്ല.

പി.പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam