ഇപ്പോൾ നടക്കുന്നത്  മുഖ്യമന്ത്രിയുടെ 'വൺമാൻ ഷോ' :  വിമർശനവുമായി വി എൻ വാസവൻ

NOVEMBER 8, 2026, 11:59 PM

കോട്ടയം:  ശ്രീറാം സാംബശിവ റാവുവിനെ  എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവും മുൻ സഹകരണ മന്ത്രിയുമായ വി എൻ വാസവൻ. 

ബാർ ലൈസൻസ് വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്ത കാര്യങ്ങൾ തന്നെയാണ് മുൻ എൽ ഡി എഫ് സർക്കാരും ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും വാസവൻ ആരോപിച്ചു.

മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ചുമതലകളെല്ലാം കൃത്യമായും സത്യസന്ധമായും നിയമവും ചട്ടവും പാലിച്ചുകൊണ്ട് നിർവേറ്റിയ വ്യക്തിയാണ് റാവുവെന്ന് വ്യക്തമാക്കിയ വാസവൻ, സർക്കാരിന്റെ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കാരണമെന്ന് ആരോപിച്ചു. 

vachakam
vachakam
vachakam

 നിലവിലെ ഭരണത്തിൽ മറ്റുമന്ത്രിമാർക്ക് യാതൊരു റോളുമില്ലെന്നും മുഖ്യമന്ത്രിയുടെ 'വൺമാൻ ഷോ' ആണ് സർക്കാരിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam