തിരുവനന്തപുരം: മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു.
ഇന്നലെ മഹാബലിപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ മുന്നോട് വച്ചത്.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഉടന്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിമാര്‍ക്കിയില്‍ ഉണ്ടായത്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
