അ​ഭി​ജി​ത് ദീ​പ്കെ​യെ ആ​ർ​പി​ഐ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് രാം​ദാ​സ് അ​ത്താ​വ​ലെ: വെട്ടിലായി ബിജെപി

OCTOBER 28, 2026, 12:56 AM

ദില്ലി:   സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ​യെ ത​ൻറെ പാ​ർ​ട്ടി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലെ.  അത്താവലെയുടെ നടപടിയിൽ ബിജെപിയിലും എൻഡിഎയിലും മുറുമുറുപ്പ് തുടങ്ങി. 

സി​ജെ​പി​ക്കെ​തി​രെ ബി​ജെ​പി​യും എ​ൻ​ഡി​എ സ​ഖ്യ​വും ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ സ്വ​ന്തം സ​ഖ്യ​ക​ക്ഷി നേ​താ​വി​ൽ നി​ന്നു​ണ്ടാ​യ ഈ ​നീ​ക്കം ബി​ജെ​പി​യെ​യും എ​ൻ​ഡി​എ​യെ​യും വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 ക​ഴി​ഞ്ഞ ദി​വ​സം നാ​ഗ്പൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് അ​ത്താ​വ​ലെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചാ​ൽ അ​ഭി​ജി​ത് ദീ​പ്കെ​യെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും, എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​തു​വ​രെ ക്ഷ​ണം സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത്താ​വ​ലെ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, രാം​ദാ​സ് അ​ത്താ​വ​ലെ​യു​ടെ ക്ഷ​ണ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി അ​ഭി​ജി​ത് ദീ​പ്കെ രം​ഗ​ത്തെ​ത്തി. ഒ​രു മാ​സം മു​ൻ​പ് വ​രെ 'ദേ​ശ​ദ്രോ​ഹി' എ​ന്ന് മു​ദ്ര​കു​ത്തി​യ ഒ​രാ​ൾ ഇ​പ്പോ​ൾ എ​ങ്ങ​നെ​യാ​ണ് പ്രി​യ​പ്പെ​ട്ട​വ​നാ​യ​തെ​ന്ന് ദീ​പ്കെ ചോ​ദി​ച്ചു.

vachakam
vachakam
vachakam

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ആ​ശ​യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ക്കാ​ൻ യു​വാ​ക്ക​ളു​ടെ​യും 'ജെ​ൻ സീ'​യു​ടെ​യും പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ത്താ​വ​ലെ പ​റ​ഞ്ഞു. ദീ​പ്കെ അം​ബേ​ദ്ക​ർ അ​നു​കൂ​ലി​യും ഊ​ർ​ജ​സ്വ​ല​നാ​യ ജ​ന​കീ​യ നേ​താ​വു​മാ​ണെ​ന്നും, അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് ആ​ർ​പി​ഐ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam