ദില്ലി: രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി. ‘കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്നാമിൽ ഒന്ന് കറങ്ങിവരാം’ എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് ബിജെപി പങ്കുവെച്ചത്. വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ രാഹുൽ ഗാന്ധി ഇരിക്കുന്ന വീഡിയോ ആണ് യാത്രക്കാരൻ പകർത്തിയത്.
ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര. എന്നാൽ രാഹുൽ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോൺഗ്രസ് വിശദീകരിച്ചിട്ടില്ല.
ഞായറാഴ്‌ച പകൽ 1.35 ഓടെ ദില്ലി വിമാനത്താവളത്തിൽ നിന്നും രാഹുൽ വിയറ്റ്‌നാമിലെ ഹാനോയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. യാത്രയുടെ ഉദ്ദേശ്യം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. രാഹുൽ വിദേശത്തേക്ക് പോകുന്നത് അരാജകത്വത്തിന്റെ കൂട്ടാളികളെ കാണാനാണോ എന്ന വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
