പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ ഡാളസിൽ പ്രസംഗിക്കുന്നു: രാജു തരകൻ

OCTOBER 16, 2026, 7:59 AM

ഡാളസ്: ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനായ മാത്യു സാമുവൽ, ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങൾ, വിശ്വാസസമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആത്മീയ ഉണർവുകൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന യാഥാർത്ഥ്യങ്ങളും വസ്തുതകളും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും വിഷയത്തിൽ അവബോധം വളർത്തുന്നതിനുമാണ് യോഗം സംഘടിപ്പിക്കുന്നത്.

ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ (CFI, Christian Fellowship for India) യുടെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യോഗം നടക്കും. ഗാർലൻഡിലെ IPC ഹെബ്രോൺ, 1751 Wall St, Garland, TX 75041 ആണ് വേദി.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന സാഹചര്യങ്ങൾ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വിശ്വാസത്തിന്റെ പേരിൽ അനുഭവിക്കുന്ന വെല്ലുവിളികൾ, വിവിധ പ്രദേശങ്ങളിലെ ആത്മീയ ഉണർവുകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചയ്ക്ക് യോഗം വേദിയാകും.

vachakam
vachakam
vachakam


ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പൊതുജനങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മാത്യു സാമുവൽ (469-258-8118), ഷാജി കാരയ്ക്കൽ (914-433-3622), തോമസ് മുല്ലയ്ക്കൽ (214-223-1194) 

vachakam
vachakam
vachakam

വെബ്‌സൈറ്റ്: www.cfiusa.org

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam