സ്വകാര്യ ബസുകൾ  നവംബർ 3 മുതൽ  അനിശ്ചിതകാല പണിമുടക്കിലേക്ക്

OCTOBER 27, 2026, 3:01 AM

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലം നിരവധി സ്വകാര്യ ബസ്സുകളാണ്   പ്രതിസന്ധി നേരിടുന്നത്.

ഈ പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ബസ് ഉടമ സംയുക്ത സമിതിയുടേതാണ് തീരുമാനം. 

സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കുന്നതിനായി സെപ്റ്റംബർ 2ന് സർക്കാർ പ്രത്യേക കമ്മീഷനെ നിയമിച്ചിരുന്നു. എന്നാൽ പത്മനാഭൻ കമ്മീഷൻ സമർപ്പിച്ച നിർദേശങ്ങളൊന്നും നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ബസുടമകൾ ആരോപിക്കുന്നു.

vachakam
vachakam
vachakam

നിലവിലെ ഗതാഗതമന്ത്രി കെഎസ്ആർടിസിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സ്വകാര്യ ബസ് വ്യവസായത്തെ പൂർണമായി തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സംയുക്ത സമിതി കുറ്റപ്പെടുത്തി.

ഒക്ടോബർ 6ന് ഗതാഗതമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെങ്കിലും അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam