വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

SEPTEMBER 9, 2026, 9:42 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. 

രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കൂടിയതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ദേശീയ തലത്തിൽ 12,000 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുന്നതും സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിക്കാൻ കാരണം.

vachakam
vachakam
vachakam

 ഇന്ന് (സെപ്റ്റംബർ 9 ബുധനാഴ്ച) വൈകുന്നേരം 6:30 മുതൽ രാത്രി 12:30 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam