കൊല്ലം: അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബുള്ളറ്റ് ബൈക്ക് വീട്ടുപടിക്കല്‍ വെച്ച് സാമൂഹികവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശിയുമായ വിവേകിന്റെ വാഹനമാണ് കത്തിച്ചത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന സൂചന നല്‍കുന്ന മൂന്ന് പേജുള്ള ഭീഷണിക്കത്തും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ വര്‍ഷം പുനലൂരിലെ ഒരു കോളജില്‍ വെച്ചുണ്ടായ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജുമായി ബന്ധപ്പെട്ട പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അന്ന് ലാത്തിച്ചാര്‍ജ്ജ് നടത്തിയ പൊലീസ് സംഘത്തില്‍ വിവേകും ഉണ്ടായിരുന്നു.
ഭീഷണിക്കത്തിലെ വാചകങ്ങള്‍:
'സി.പി.എം കളിച്ച് താന്‍ ഒരുപാട് തല്ലി, ഞങ്ങള്‍ തിരിച്ചുവരില്ലെന്ന് കരുതിയോ നീ...?'
'നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ നാളുകള്‍ മാത്രം...'
ഞായറാഴ്ച പുലര്‍ച്ചെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തുന്നത് കണ്ട് വിവേകും മാതാപിതാക്കളും പുറത്തേക്കോടി വന്നിരുന്നു. എന്നാല്‍ അക്രമികള്‍ വീടിന് പുറത്ത് കരിഓയില്‍ ഒഴിച്ചിരുന്നതിനാല്‍ തെന്നിവീണ് മൂന്നുപേര്‍ക്കും പരിക്കേറ്റു.
സംഭവത്തെത്തുടര്‍ന്ന് പുനലൂര്‍ ഡിവൈ.എസ്.പി ഡോ. അപര്‍ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കഴിഞ്ഞ വര്‍ഷത്തെ പുനലൂര്‍ കോളജ് സംഘര്‍ഷത്തില്‍ പൊലീസ് മര്‍ദനമേറ്റ വ്യക്തികളെ കേന്ദ്രീകരിച്ച് അഞ്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
