കൊച്ചി: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി. എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്. സര്‍ക്കാരില്‍ നിന്നും മറച്ചുവെച്ചാണ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് വിവരം.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അപേക്ഷ ലഭിച്ച കാര്യമോ നടപടി ക്രമങ്ങളോ സര്‍ക്കാരിനെയും വകുപ്പിനെയും അറിയിച്ചിരുന്നില്ല. 2026 ജൂണ്‍ 22നാണ് ലൈസന്‍സ് അനുവദിച്ചത്.
ഓരോ മിനിറ്റ് ഇടവേളയിലാണ് രണ്ട് ലൈസന്‍സുകളും അനുവദിച്ചത്. സസ്പെന്‍ഷനിലായ കോട്ടയം, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് നല്കിയ ഹര്‍ജിയിലാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്ന രേഖ ഹാജരാക്കിയിരിക്കുന്നത്.
അതേസമയം മദ്യനയം പ്രഖ്യാപിക്കാതെ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ മന്ത്രി കടുത്ത അതൃപ്തിയിലാണ്. നേരത്തെയും ഇത്തരത്തില്‍ മന്ത്രി അറിയാതെ കമ്മീഷണര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിരുന്നു. ജൂണ്‍ 23ന് മൂവാറ്റുപുഴയില്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി ലഭിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
