ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ  പ​രാ​തി​യു​മാ​യി ഉ​ഷാ ക്യാ​മ്പ്

NOVEMBER 9, 2026, 11:00 PM

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിടി ഉഷയും എതിർ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യമാണ് ഉ​ഷ ഉ​യ​ർ​ത്തു​ന്നത്. 

തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കങ്ങൾ നടന്നതായി ആരോപിച്ച പി.ടി. ഉഷ ക്യാമ്പ് ശക്തമായ പ്രതിഷേധത്തിലാണ്. വിഷയത്തിൽ പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും പരാതി നൽകുന്ന കാര്യം ഉഷ ക്യാമ്പിന്‍റെ പരിഗണനയിലുണ്ട്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് തോൽവിയായിരുന്നു ഫലം.  വനിതാ വിഭാഗത്തിൽ മൂന്ന് വോട്ടിന് ഉഷ അഞ്ചാം സ്ഥാനത്തായി. വനിതാ വിഭാഗത്തിൽ മത്സരിച്ച ആറു പേരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച നാല് പേരാണ് ഐഒഎ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. മലയാളി താരമായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവരാണ് എസ്ഒഎം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ജനറല്‍ കൗണ്‍സിലെത്തിയത്. ഇതില്‍ അഞ്ജു ബോബി ജോർജ് ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത്.

vachakam
vachakam
vachakam

 അ​തേ​സ​മ​യം പി.​ടി. ഉ​ഷ​യെ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി മാ​റ്റി​നി​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ വി​വി​ധ കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ഐ​ഒ​എ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ഉ​ഷ​യെ അംഗീകരിക്കില്ലെന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

അതേസമയം കായികതാരങ്ങളിൽ നിന്നാണ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ ഗഗൻ നാരംഗ്, സൈന നെഹ്‌വാൾ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. അതോടൊപ്പം, മത്സരിക്കാൻ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉന്നതരിൽ നിന്ന് മലയാളി താരം അഞ്ജു ബോബി ജോർജിന് മേൽ ശക്തമായ സമ്മർദ്ദമുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam