തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയർന്നു. ആകെ 9941 അറസ്റ്റുകളാണ് ഇതുവരെ നടന്നത്.
ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എ-യും 979.334 കി.ഗ്രാം കഞ്ചാവും 4727.909 ഗ്രാം ഹാഷിഷ് ഓയിലും 514.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഏഴ് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും കോട്പ പ്രകാരം 30 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവരിൽ നിന്ന് 0.023 കി.ഗ്രാം കഞ്ചാവും ആറ് ഗ്രാം ഹാഷിഷ് ഓയിലും ഒരു ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
