ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന്  എംഡിഎംഎ പിടികൂടി 

AUGUST 21, 2026, 1:29 AM

 മലപ്പുറം:   കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. 

 ജില്ലയിൽ കോളജുകളിൽ ഓണാഘോഷം നടക്കുന്നതിന്റെ ഭാഗമായി എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോളജ് ഗ്രൗണ്ടിനു സമീപം നിർത്തിയിട്ട വാഹനത്തിനു സമീപം എക്സൈസ് വാഹനം എത്തിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് രണ്ടാംവർഷ ബിരുദ വിദ്യാർഥികൾ ഇറങ്ങി ഓടുന്നതു ശ്രദ്ധയിൽപെട്ടു.

തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽനിന്നു രാസലഹരി കണ്ടെത്തിയത്. കാറിൽനിന്ന് വിദ്യാർഥികൾ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. 

vachakam
vachakam
vachakam

മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം പാർക്ക്‌ ചെയ്ത കാറിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. 

 ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതി ചേർത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചു. കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam