കണ്ണൂർ: വിവാഹ ദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം.
വിവാഹദിവസം നവവധു ഭർതൃവീട്ടിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ്റെ സ്വർണം മോഷണം പോയെന്നാണ് പരാതി. നവവധുവിന്‍റെ പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുന്റെയും ആർച്ചയുടെയും വിവാഹം.
അന്ന് വൈകിട്ട് ആറ് മണിയോടെ ഭർത്താവിന്റെ വീട്ടിന്‍റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊല്ലം സ്വദേശി ആർച്ചയുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്