ന്യൂയോർക്ക്: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സ്‌പോർട്‌സ് പ്രേമികളുടെ ആശയും ആവേശവുമായി മുന്നേറുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് അതിന്റെ പ്രവർത്തന പന്ഥാവിൽ ഒരു വർഷംകൂടി പിന്നിടുന്നു. ലോങ്ങ് ഐലൻഡിലെയും ക്വീൻസ് മേഖലയിലെയും യുവാക്കളെയും സ്‌കൂൾ കുട്ടികളെയും സ്‌പോർട്‌സ് തൽപരരായ എല്ലാവരെയും ഒരുമിച്ച് ഏകോപിപ്പിച്ച് സ്‌പോർട്‌സ് മേഖലയിൽ ചരിത്രം കുറിക്കുകയാണ് NYMSC (New York Malayalee Sports Club). സോക്കർ, ബാഡ്മിന്റൺ, ക്രിക്കറ്റ്, വോളീബോൾ, ബാസ്‌കറ്റ്‌ബോൾ എന്നീ ഇനങ്ങളിൽ സ്വന്തമായി ടീമുകളുള്ള ക്ലബ്ബ് സ്‌കൂൾകോളേജ് വിദ്യാർത്ഥകളെ പ്രസ്തുത സ്‌പോർട്‌സുകളിലെല്ലാം പരിശീലനം നൽകി സ്‌പോർട്‌സിലേക്ക് അവരെ ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
കഴിഞ്ഞ ആറ് വർഷമായി സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന സജി തോമസിന്റെ (തുരുത്തിക്കാട്) നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് എല്ലാ വർഷവും ക്ലബ്ബ് നടത്തുന്നത്. ക്ലബ്ബിന്റെ ചുമതലക്കാർ കമ്മറ്റി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ പതിന്നാല് സോക്കർ ടീമുകളെ പങ്കെടുപ്പിച്ച് രണ്ടു മാസം മുമ്പ് കൈരളി കപ്പ് സോക്കർ ടൂർണമെന്റ് വൻ വിജയമായി നടത്തുവാൻ സാധിച്ചത് പ്രശംസനീയമാണ്. ഓരോ വർഷവും പുതിയ ടൂർണമെന്റുകളിൽ തങ്ങളുടെ ടീമുകളെ പങ്കെടുപ്പിച്ചും പല ടൂർണമെന്റുകൾ സംഘടിപ്പിച്ചും മുന്നേറുന്ന സ്‌പോർട്‌സ് ക്ലബ്ബ് എല്ലാ വർഷവും അവസാന മാസങ്ങളിൽ കുടുംബ സംഗമം വിജയപ്രദമായി നടത്തി കളിക്കാരെയും കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
2026ലെ ക്ലബ്ബിന്റെ കുടുംബസംഗമം നവംബർ 13 വെള്ളിയാഴ്ച്ച വൈകിട്ട് 6ന് നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പ്രസിഡന്റ് സജി തോമസ്, സെക്രട്ടറി സക്കറിയാ മത്തായി (സാക്ക്), ട്രഷറർ മാത്യു ചെറവള്ളിൽ (ഷെറി) എന്നിവർ സംയുക്തമായി ലോങ്ങ് ഐലൻഡിൽ പ്രസ്താവിച്ചു. എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡീപോൾ സിറോ മലങ്കര കാത്തലിക് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (St. Vincent De Paul Syro Malankara Catholic Cathedral, 1500 De Paul tSreet, Elmont, NY 11003) വച്ച് നടക്കുന്ന കുടുംബ സംഗമത്തിന്റെ കോർഡിനേറ്റർമാരായ രാജു പറമ്പിൽ, ഷെറിൻ എബ്രഹാം, റോബി വർഗ്ഗീസ്, സന്തോഷ് ഫിലിപ്പ്, ജെയ്ഡൻ എബ്രഹാം, പ്രിൻസ് ഫിലിപ്പ്, ബിജു മാത്യു എന്നിവർ ക്രമീകരണങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നു.
പ്രസിഡന്റ് സജി തോമസിന്റെ നേതൃത്വത്തിൽ സെക്രട്ടറി സക്കറിയാ മത്തായി, ട്രഷറർ മാത്യു ചെറവള്ളിൽ, വൈസ് പ്രസിഡന്റുമാരായ ചാക്കോ ഈപ്പൻ (ഫിനാൻസ്), രഘു നൈനാൻ (അഡൾട്ട് പ്രോഗ്രാം), സന്തോഷ് കെ. ഫിലിപ്പ് (യൂത്ത് പ്രോഗ്രാം), ജോയിന്റ് സെക്രട്ടറി ജിൻസ് ജോസഫ്, കോർഡിനേറ്റർമാരായ ജേക്കബ് വർക്കി (ബാഡ്മിന്റൺ), കാൽവിൻ സാം (ബാസ്‌ക്കറ്റ്‌ബോൾ), ബിജു ഫിലിപ്പ് (ക്രിക്കറ്റ്), ലീജോ കള്ളിക്കാടൻ (സോക്കർ), റയാൻ ഉമ്മൻ (വോളീബോൾ), ഉപദേശക സമിതി അംഗങ്ങളായ ജോസ് കള്ളിക്കാടൻ, വർഗ്ഗീസ് മാത്യു, റെജി ജോർജ്, ജോൺ ജോസഫ്, ഷെറിൻ എബ്രഹാം, രാജു പറമ്പിൽ, ജേക്കബ് എബ്രഹാം, രേഖ ജേക്കബ്, പ്രദീപ് ജോസഫ്, ബിജു മാത്യു, ഓഡിറ്റർ ബിജു ചാക്കോ എന്നിവർ ക്‌ളബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു.
ഇന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ വിവിധ അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും അതി മനോഹരമായ കലാപരിപാടികൾ അരങ്ങ് തകർത്ത് പ്രകടിപ്പിക്കുവാൻ എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞു. എല്ലാ സ്‌പോർട്‌സ് പ്രേമികളെയും ക്‌ളബ്ബ് അംഗങ്ങളെയും കുടുംബസമേതം ഭാരവാഹികൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് (1) സജി തോമസ് (പ്രസിഡന്റ്) 646-591-8465 (2) സക്കറിയ മത്തായി (സെക്രട്ടറി) 917-208-1714 (3) മാത്യു ചെറവള്ളിൽ (ട്രഷറർ) 516-354-3522.
മാത്യുക്കുട്ടി ഈശോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
