നെടുമ്പാശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് ജയിൽ മോചിതനായി  

NOVEMBER 16, 2026, 3:23 AM

 കൊച്ചി:   നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി. 

കേസില്‍ സുഹൈലിനും മറ്റ് മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടും മൂന്നും നാലും പ്രതികള്‍ നേരത്തെ പുറത്തിറങ്ങിയപ്പോള്‍, സുഹൈല്‍ സജീവിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ 11ന് അറസ്റ്റിലായ സുഹൈല്‍ ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങുന്നത്.  സുഹൈലിന്റെ മുഖം ക്യാമറയില്‍ പതിയാതിരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റി. ശേഷം വലിച്ചിഴച്ച് സുഹൈലിനെ കാറിൽ കയറ്റുകയും ചെയ്തു. 

vachakam
vachakam
vachakam

 അതേസമയം മൂന്നുപേരുടെ ജീവനെടുത്ത അപകടത്തില്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.   സുഹൈല്‍ സജീവിനെതിരെ നരഹത്യ കൂടാതെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam