കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കിയതിൽ പൊലീസ് കേസെടുത്തു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് ഉൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരെയുമാണ് കേസ്.
ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുകയായിരുന്നു. ഗതാഗത കുരുക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
ജാഥയ്ക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള പൊലീസ് നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
